Saturday December 7th, 2019 - 7:20:am
topbanner

കേരള സര്‍വകലാശാല മോഡറേഷന്‍ തട്ടിപ്പ് സൈബര്‍ സൈബര്‍ സെല്ലിന്റെ സഹകരണത്തോടെ ക്രൈംബ്രാഞ്ച് അന്വേഷിക്കും ; ഡിജിപി

suji
കേരള സര്‍വകലാശാല മോഡറേഷന്‍ തട്ടിപ്പ് സൈബര്‍ സൈബര്‍ സെല്ലിന്റെ സഹകരണത്തോടെ ക്രൈംബ്രാഞ്ച് അന്വേഷിക്കും ; ഡിജിപി

കേരള സര്‍വകലാശാല മോഡറേഷന്‍ തട്ടിപ്പില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. ജില്ലാ ക്രൈംബ്രാഞ്ച് യൂണിറ്റിനാണ് അന്വേഷണ ചുമതല. അന്വേഷണം സൈബര്‍ സെല്ലിന്റെ സഹായത്തോടെയായിരിക്കും. അന്വേഷണവുമായി ബന്ധപ്പെട്ട് കമ്മിഷണര്‍ക്ക് ഡി.ജി.പി നിര്‍ദ്ദേശം നല്‍കി. അതിനിടെ, സോഫ്റ്റ്‌വെയറിലെ പിശക് പരിഹരിക്കണമെന്ന് മുന്‍ വൈസ് ചാന്‍സലര്‍ ഡോ. പി.കെ. രാധാകൃഷ്ണന്‍ ഇറക്കിയ ഉത്തരവ് കമ്പ്യൂട്ടര്‍ സെന്റര്‍ ഡയറക്ടര്‍ വിനോദ് ചന്ദ്രന്‍ പൂഴ്ത്തിയതായി അന്വഷണത്തില്‍ കണ്ടെത്തി. 2016 നവംബര്‍19ന് സോഫ്റ്റ്‌വെയറിലെ പിഴവുകളെക്കുറിച്ച് പരീക്ഷാ കണ്‍ട്രോളര്‍ വി.സിക്ക് നല്‍കിയ റിപ്പോര്‍ട്ടിനെത്തുടര്‍ന്നായിരുന്നു 2017 ഫെബ്രുവരി 8ന് വി.സിയുടെ ഉത്തരവ്. എന്നിട്ടും വിനോദ്ചന്ദ്രന്‍ പിശക് മാറ്റാന്‍ നടപടിയെടുത്തില്ല. ഇതേക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ട് വി.സി, കമ്പ്യൂട്ടര്‍ സെന്റര്‍ ഡയറക്ടര്‍ക്ക് ഇന്നലെ നോട്ടീസ് നല്‍കി. ഡയറക്ടര്‍ക്കെതിരെ നടപടിയുണ്ടാവുമെന്നാണ് സൂചന.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അതേസമയം, കേരള സര്‍വകലാശാല മാര്‍ക്ക് തട്ടിപ്പ് വിവാദത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. വി.പി. മഹാദേവന്‍ പിള്ളയെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജ്ഭവനിലേക്ക് വിളിച്ചുവരുത്തി. എന്താണ് സര്‍വകലാശാലയില്‍ നടക്കുന്നതെന്നും മാര്‍ക്ക് തട്ടിപ്പില്‍ എന്തൊക്കെ നടപടികളെടുത്തെന്നും ഗവര്‍ണര്‍ ചോദിച്ചു. സാങ്കേതിക സമിതിയുടെയും ആഭ്യന്തര സമിതിയുടെയും അന്വേഷണം പുരോഗമിക്കുകയാണെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയെന്നും ഗവര്‍ണറെ വി.സി അറിയിച്ചു. വി.സിയുടെ വിശദീകരണത്തില്‍ അതൃപ്തി അറിയിച്ച ഗവര്‍ണര്‍, പരീക്ഷാ നടത്തിപ്പിലും ഫലപ്രഖ്യാപനത്തിലുമടക്കം സര്‍വകലാശാലയുടെ നടപടികള്‍ കൂടുതല്‍ ശക്തമാക്കണമെന്നും പിഴവുകള്‍ ഒഴിവാക്കണമെന്നും നിര്‍ദ്ദേശിച്ചു. കടുത്ത തുടര്‍നടപടികളുണ്ടാവണമെന്നും നിര്‍ദ്ദേശിച്ചു.

 

English summary
dgp says crime branch investigation in mark moderation
topbanner

More News from this section

Subscribe by Email