Sunday April 5th, 2020 - 8:58:am
topbanner

കേരളത്തിലെ കേസുകള്‍ എന്‍ഐഎ ഏറ്റെടുത്തത് അധികാരമുപയോഗിച്ചെന്ന് ഡിജിപി

JB
കേരളത്തിലെ കേസുകള്‍ എന്‍ഐഎ ഏറ്റെടുത്തത് അധികാരമുപയോഗിച്ചെന്ന് ഡിജിപി

കേരളത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കേസുകള്‍ ഏറ്റെടുത്തത് അവരുടെ അധികാരമുപയോഗിച്ചെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ആഭ്യന്തര സുരക്ഷയുടെ ഭാഗമായാണ് കേസെടുക്കുന്നതെന്നാണ് എന്‍ഐഎ പറയുന്നത്. അത്തരത്തില്‍ കേസെടുക്കാന്‍ എന്‍ഐഎക്ക് നിയമപരമായ അധികാരമുണ്ടെന്നും ബെഹ്റ പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സിപിഐഎം പ്രവര്‍ത്തകരായ അലനും താഹക്കുമെതിരെ മാവോവാദി ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തിയ കേസിനെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ഡിജിപി. എന്‍ഐഎ അന്വേഷിക്കുന്ന കേസായതിനാല്‍ താന്‍ കൂടുതലൊന്നും പറയുന്നില്ല. അവര്‍ ഇതുവരെ ഒരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നിട്ടില്ലെന്നാണ് കരുതുന്നത്. അവര്‍ അന്വേഷണം നടത്തട്ടെ. തെളിവുകളുണ്ടെങ്കില്‍ മാത്രമേ കേസ് നിലനില്‍ക്കുകയുള്ളൂ എന്നും ഡിജിപി പറഞ്ഞു

 

 

Read more topics: dgp, loknath behra, nia case, take over,
English summary
dgp react on nia take over cases
topbanner

More News from this section

Subscribe by Email