Wednesday September 23rd, 2020 - 6:38:pm

ലോക്ക്ഡൗണ്‍ ലംഘനം നടത്തിയതിന്റെ പേരില്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ തിരിച്ചുകൊടുക്കാന്‍ ഉത്തരവിട്ട് ഡിജിപി

suji
ലോക്ക്ഡൗണ്‍ ലംഘനം നടത്തിയതിന്റെ പേരില്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ തിരിച്ചുകൊടുക്കാന്‍ ഉത്തരവിട്ട് ഡിജിപി

ലോക്ക്ഡൗണ്‍ ലംഘനം നടത്തിയതിന്റെ പേരില്‍ പിടിച്ചെടുത്ത എല്ലാ വാഹനങ്ങളും താത്കാലികമായി വിട്ടു നല്‍കാന്‍ സംസ്ഥാന പൊലീസ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ എല്ലാ ജില്ലാ പൊലീസ് മേധാവികള്‍ക്കും നിര്‍ദ്ദേശം നല്‍കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പൊലീസ് പിന്നീട് ആവശ്യപ്പെടുമ്പോള്‍ വാഹനം ഹാജരാക്കാമെന്ന് എഴുതി വാങ്ങിയ ശേഷമാകും വാഹനങ്ങള്‍ വിട്ടുനല്‍കുക. ആദ്യം പിടിച്ചെടുത്ത വാഹനങ്ങള്‍ ആദ്യം എന്ന ക്രമത്തിലായിരിക്കും വാഹനങ്ങള്‍ വിട്ടു കൊടുക്കുക.

വാഹന ഉടമകളില്‍ നിന്ന് പിഴ ഈടാക്കുന്നത് സംബന്ധിച്ച് അഡ്വക്കേറ്റ് ജനറലില്‍ നിന്ന് നിയമോപദേശം ലഭിച്ചശേഷം തീരുമാനമെടുക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. സാമൂഹിക അകലം ഉള്‍പ്പെടെയുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചായിരിക്കും വാഹനങ്ങള്‍ വിട്ടുനല്‍കുക.

 

Read more topics: dgp ,order,vehicle seized,release
English summary
dgp ordered the release of vehicle seized
topbanner

More News from this section

Subscribe by Email