Friday December 6th, 2019 - 11:26:am
topbanner

വാളയാര്‍ കേസ്; റിപ്പോര്‍ട്ട് ലഭിച്ച ശേഷം പ്രതികരിക്കാമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ

JB
വാളയാര്‍ കേസ്; റിപ്പോര്‍ട്ട് ലഭിച്ച ശേഷം പ്രതികരിക്കാമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം: വാളയാര്‍ കേസിലെ പ്രതികളെ കോടതി വെറുതെ വിട്ട സംഭവത്തില്‍ റിപ്പോര്‍ട്ട് ലഭിച്ച ശേഷം പ്രതികരിക്കാമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. കോടതിവിധിയുടെ പകര്‍പ്പ് കിട്ടിയ ശേഷം അന്വേഷണത്തില്‍ എന്തെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടോയെന്നു പരിശോധിക്കുമെന്നും ബഹ്‌റ വ്യക്തമാക്കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കേസില്‍ വിധി പകര്‍പ്പ് കിട്ടിയ ശേഷം അടിയന്തരനടപടി സ്വീകരിക്കും. കേസ് ഗുരുതരവും വൈകാരികവുമായ സംഭവമാണെന്നതില്‍ സംശയമില്ല. ഉദ്യോഗസ്ഥര്‍ക്ക് നേരെ അച്ചടക്കനടപടിയെടുക്കുന്ന കാര്യം തീരുമാനിക്കുമെന്നും ഡി.ജി.പി വ്യക്തമാക്കി.

പൊലീസ് വെടിവയ്പ്പില്‍ മാവോവാദികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സുപ്രീംകോടതി നിര്‍ദേശപ്രകാരമുള്ള ക്രൈംബ്രാഞ്ച് അന്വേഷണത്തിനോ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ജുഡീഷ്യല്‍ അന്വേഷണത്തിനോ ആണ് സാധ്യത. ഇക്കാര്യത്തില്‍ അഭിപ്രായം പറയാനില്ലെന്നും ബെഹ്‌റ വ്യക്തമാക്കി. പ്രതിപക്ഷ നേതാവിന്റെ അഭിപ്രായപ്രകടനങ്ങളോട് പ്രതികരിക്കാനില്ല. വിശദമായ റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാധ്യമങ്ങളെ കാണുമെന്നും അദ്ദേഹം പറഞ്ഞു.

 

Read more topics: dgp, behra,react on walayar case,
English summary
dgp behra react on walayar case
topbanner

More News from this section

Subscribe by Email