Sunday December 8th, 2019 - 1:33:pm
topbanner

യുഎപിഎ അറസ്റ്റ്: തെറ്റുപറ്റിയെങ്കിൽ തിരുത്തുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ

JB
യുഎപിഎ അറസ്റ്റ്: തെറ്റുപറ്റിയെങ്കിൽ തിരുത്തുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ

കോഴിക്കോട്: മാവോയിസ്റ്റ് അനുകൂല ലഘുലേഖകള്‍ കൈവശം വെച്ചതിന് യുവാക്കളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതില്‍ പ്രതികരണവുമായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ രംഗത്ത്. യുവാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തിയതില്‍ തെറ്റുപറ്റിയെങ്കില്‍ തിരുത്തുമെന്ന് പറഞ്ഞു. സംഭവത്തില്‍ ഐ ജിയോട് റിപ്പോര്‍ട്ട് തേടിയതായും അദ്ദേഹം പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പാര്‍ട്ടി പ്രവര്‍ത്തകരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതിന് എതിരെ സിപിഎം കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റിയും പന്നിയങ്കര ലോക്കല്‍ കമ്മിറ്റിയും രംഗത്ത് വന്നിരുന്നു. പൊലീസിന്റെ നടപടി ജനാധിപത്യാവകാശങ്ങളെ കവര്‍ന്നെടുക്കുന്നതാണെന്ന് സൗത്ത് ഏരിയാ കമ്മിറ്റി പാസാക്കിയ പ്രമേയത്തില്‍ കുറ്റപ്പെടുത്തുന്നു. യുവാക്കളുടെ കുടുംബങ്ങള്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് പന്നിയങ്കര ലോക്കല്‍ കമ്മിറ്റി പ്രമേയം പാസാക്കിയത്.

Read more topics: dgp, behra on uapa arrest,
English summary
dgp behra on uapa arrest
topbanner

More News from this section

Subscribe by Email