Wednesday April 1st, 2020 - 12:10:am
topbanner

വേദന വന്നതോടെ വനത്തിനുള്ളിലെ ഇരുണ്ട മൂലയിൽ പ്രസവം : വനത്തിൽ പ്രസവിച്ച ആദിവാസി യുവതിക്കു പ്രായപൂര്‍ത്തിയായില്ല ഭര്‍ത്താവിനെതിരേ പോക്‌സോ കേസ്

princy
വേദന വന്നതോടെ വനത്തിനുള്ളിലെ ഇരുണ്ട മൂലയിൽ പ്രസവം  :  വനത്തിൽ പ്രസവിച്ച ആദിവാസി യുവതിക്കു പ്രായപൂര്‍ത്തിയായില്ല ഭര്‍ത്താവിനെതിരേ പോക്‌സോ കേസ്

തൃശൂര്‍: കൊടകര ആദിവാസി യുവതി വനത്തിനുള്ളില്‍ പ്രസവിച്ചു. ചൊവ്വാഴ്ച്ച രാത്രി വെള്ളിക്കുളങ്ങര വന മേഖലയിലെ ആനപ്പാന്തം ആദിവാസി കോളനിക്കടുത്ത വനത്തിലാണ് യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.ആനപ്പാന്തം ആദിവാസി കോളനിയിലെ പ്രസാദിന്റെ ഭാര്യയാണ് ആണ് വനത്തിനുള്ളില്‍ പ്രസവിച്ചത്.രാത്രി 10 മണിയോടെ ട്രൈബല്‍ പ്രേമോട്ടര്‍ ഷീജക്ക് ഫോണ്‍ വഴി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് 108 ആംബുലന്‍സിനെ കോളനിയില്‍ എത്തിച്ചാണ് യുവതിയെയും കുഞ്ഞിനേയും ആശുപത്രിയിലെത്തിക്കുകയായിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

108 ആംബുലന്‍സ് പൈലറ്റ് കൃഷ്ണ പ്രസാദ് , ആംബുലന്‍സിലെ ഇ എം ടി - പി.ബി.സുനീഷ്, ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ നിന്നുള്ള നഴ്‌സ് സിനി സിജിത്ത് എന്നിവര്‍ 20 മിനിറ്റു കൊണ്ട് ചാലക്കുടിയില്‍ നിന്നും ആനപ്പാന്തം ആദിവാസി ഊരിലേക്ക് എത്തുകയായിരുന്നു ജന ജന വാസ മേഖലയില്‍ നിന്നും ഏകദേശം നാല് കിലോമീറ്റര്‍ ഉള്ളിലാണ് കോളനി. കോളനിയിലേക്കുള്ള വഴി അറിയാതെ വനത്തിലെ ചെക്‌പോസ്റ്റില്‍ ഉണ്ടായിരുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ സംഘം കോളനിയില്‍ എത്തിയപ്പോള്‍ വീടിനോടു ചേര്‍ന്ന് വനത്തില്‍ യുവതി പ്രസവിച്ച കുഞ്ഞ് പുറത്തു വന്നിരുന്നു. തുടര്‍ന്ന് ആവശ്യമായ പ്രഥമ ശുശ്രൂഷ നല്‍കുകയായിരുന്നു .

നാളുകളായി യുവതിയും ഭര്‍ത്താവും വന വിഭവങ്ങള്‍ ശേഖരിക്കുന്നതിനായി കാടിനുള്ളില്‍ കഴിഞ്ഞ് വരികയായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ആംബുലന്‍സ് ജീവനക്കാര്‍ പറഞ്ഞു. പ്രസവവേദന ആരംഭിച്ചതോടെയാണ് ഇവര്‍ കാടിറങ്ങി വീട്ടില്‍ എത്തിയത്.പെണ്‍കുട്ടിയുടെ നിര്‍ദ്ദേശപ്രകാരമാണ് വീടിനോടു ചേര്‍ന്ന് വനത്തില്‍ ഇരുട്ട് മൂടിയ ഭാഗത്ത് പ്രസവ ശുശ്രൂഷക്കായി ഇടം ഒരുക്കിയതെന്നും പറയുന്നു.

സുരക്ഷിതമാല്ലാത്ത സാഹചര്യത്തില്‍ നിന്നും അമ്മയെയും കുഞ്ഞിനേയും രക്ഷിച്ചതിന്റെ ചാരിതാര്‍ഥ്യത്തിലാണ് ചാലക്കുടി താലൂക്ക് ആശു പത്രിയിലെ നേഴ്‌സ് സിനി സിജിത്ത് ആശുപത്രിയില്‍ എത്തിച്ച യുവതിയുടെ പ്രായത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ആശുപത്രി അതികൃതര്‍ പോലീസിനെ വിവരം അറിയിച്ചു . പ്രായ പൂര്‍ത്തിയാകും മുന്‍പേയാണ് യുവതി ഗര്‍ഭിണി ആയതെന്നു തെളിഞ്ഞതോടെ വെള്ളിക്കുളങ്ങര പോലീസ് ഭര്‍ത്താവ് പ്രസാദിനെതിരേ പോക്‌സോ ചുമത്തി കേസ് എടുത്തു. ഇയാളെ കസ്റ്റഡിയില്‍ എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read more topics: thrissur, delivery, tribal, woman,
English summary
delivery of a tribal woman done at forest
topbanner

More News from this section

Subscribe by Email