Friday August 7th, 2020 - 1:06:am

തന്റെ വിധി നിർണ്ണയം റദ്ദാക്കിയതായി അറിയില്ലെന്ന് ദീപാ നിശാന്ത്

RA
തന്റെ വിധി നിർണ്ണയം റദ്ദാക്കിയതായി അറിയില്ലെന്ന് ദീപാ നിശാന്ത്

ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ താനുള്‍പ്പെട്ട ജൂറി നടത്തിയ ഉപന്യാസരചനാ മത്സരത്തിന്റെ മൂല്യനിര്‍ണയം റദ്ദാക്കിയതായി അറിയില്ലെന്ന് അധ്യാപിക ദീപ നിശാന്ത്. തന്നെ എല്‍പ്പിച്ച ജോലി ചെയ്തിട്ടാണ് മടങ്ങിയത്. പ്രതിഷേധം കൊണ്ട് മൂല്യ നിര്‍ണയം നടത്താതെ മടങ്ങി എങ്കില്‍ അത് അപമാനകരം ആയിരുന്നേനെ. ആരുടെ വിധി നിര്‍ണയം ആണ് റദ്ദാക്കിയത് എന്ന് വാര്‍ത്ത കുറിപ്പില്‍ പറയാത്ത സാഹചര്യത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും ദീപ പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ വിവാദമായ ഉപന്യാസ മത്സരങ്ങളുടെ പുനര്‍മൂല്യനിര്‍ണയം നടത്തിയിരുന്നു. കവിതാ മോഷണത്തില്‍ ഉള്‍പ്പെട്ട ദീപ നിശാന്ത് വിധി നിര്‍ണയം നടത്തിയത് വിവാദമായ സാഹചര്യത്തിലായിരുന്നു നടപടി. ഹയര്‍ അപ്പീല്‍ ജൂറി സന്തോഷ് എച്ചിക്കാനമാണ് പുനര്‍ മൂല്യനിര്‍ണ്ണയത്തിന് നേതൃത്വം നല്‍കിയത്.പരാതി കിട്ടിയതിനെ തുടര്‍ന്നാണ് ഹയര്‍ അപ്പീല്‍ സമിതിയെ കൊണ്ട് മൂല്യ നിര്‍ണയം നടത്തിയത്.

Read more topics: deepa nishanth, response, judgement
English summary
deepa nishanth response judgement
topbanner

More News from this section

Subscribe by Email