Friday August 7th, 2020 - 12:21:am

ദീപ നിശാന്ത് ഉപദേശക സ്ഥാനം രാജിവച്ചു

JB
ദീപ നിശാന്ത് ഉപദേശക സ്ഥാനം രാജിവച്ചു

തൃശൂര്‍: കോപ്പിയടി വിവാദത്തില്‍ അകപ്പെട്ട അധ്യാപിക ദീപ നിശാന്ത് ഉപദേശക സ്ഥാനം രാജി വെച്ചു. തൃശൂര്‍ കേരളവര്‍മ കോളജ് പ്രിന്‍സിപ്പലിന് വിശദീകരണം നല്‍കിയ ദീപ കോളജ് യൂണിയന്റെ ഫൈന്‍ ആര്‍ട്സ് ഉപദേശക സ്ഥാനവും ദീപ നിശാന്ത് രാജിവച്ചു. എകെപിസിടിഎയുടെ മാഗസിനില്‍ എന്‍ കലേഷിന്റെ കവിതയാണ് ദീപ നിശാന്ത് പകര്‍ത്തിയെഴുതിയത്. കവിത മോഷണ വിവാദം കോളജിന്റെ യശസിന് മങ്ങലേറ്റതായി ആക്ഷേപം ഉയര്‍ന്നതിനാലാണ് ദീപയോട് കൊളജ് പ്രിന്‍സിപ്പല്‍ വിശദീകരണം തേടിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ജാഗ്രത കുറവുണ്ടായെന്നു വേദം പ്രകടിപ്പിക്കുന്നുവെന്നുമാണ് ദീപയുടെ മറുപടി. അധ്യാപക സംഘടനകള്‍ ഫൈന്‍ ആര്‍ട്സ് ഉപദേശക സ്ഥാനത്തു നിന്ന് ദീപയെ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. കവിത മോഷണ വിവാദത്തില്‍ തന്നെ കുടുക്കിയത് ശ്രീചിത്രനാണെന്ന് ദീപ വെളിപ്പെടുത്തിയിരുന്നു. ആലപ്പുഴയില്‍ സംസ്ഥാന സ്‌കൂള്‍ യുവജനോല്‍സവത്തില്‍ വിധി നിര്‍ണ്ണയത്തിന് ദീപ എത്തിയതും വിവാദത്തിലായി. വിധി നിര്‍ണ്ണയം ചെയ്ത ഉപന്യാസം പുനര്‍മുല്യനിര്‍ണ്ണയം നടത്തിയിരുന്നു.

English summary
deepa nishanth resign fromadvorsary board
topbanner

More News from this section

Subscribe by Email