Friday November 15th, 2019 - 6:22:pm
topbanner

ദീപ നിശാന്തിന്റെ കവിതാ വിവാദത്തില്‍ കോളജ് പ്രിന്‍സിപ്പലിന്റെ റിപ്പോര്‍ട്ട് ഉടന്‍

JB
ദീപ നിശാന്തിന്റെ കവിതാ വിവാദത്തില്‍ കോളജ് പ്രിന്‍സിപ്പലിന്റെ റിപ്പോര്‍ട്ട് ഉടന്‍

തൃശൂര്‍: തൃശൂര്‍ കേരളവര്‍മ കോളജിലെ അധ്യാപിക ദീപ നിശാന്ത് കവിത മോഷണ വിവാദത്തില്‍ യുജിസിക്ക് ഈ മാസം 31നകം കോളജ് പ്രിന്‍സിപ്പല്‍ റിപ്പോര്‍ട്ട് നല്‍കും. വിവാദത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് യുജിസി പ്രിന്‍സിപ്പലിനോടു ആവശ്യപ്പെട്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട എല്ലാവരുടേയും അഭിപ്രായങ്ങള്‍ ശേഖരിച്ച് ക്രോഡീകരിച്ച ശേഷമാകും യുജിസിക്കു വിശദമായ റിപ്പോര്‍ട്ട് നല്‍കുക.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ദീപ നിശാന്തിന്റെ വിശദീകരണവും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതു റിപ്പോര്‍ട്ടിനൊപ്പം ചേര്‍ക്കുമെന്നും കോളജ് പ്രിന്‍സിപ്പല്‍ പറഞ്ഞു. കവിതാമോഷണവുമായി ബന്ധപ്പെട്ട് കോളജിന് ഇതുവരെയും പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നു പ്രിന്‍സിപ്പല്‍ പറഞ്ഞു. കോളജ് തല അന്വേഷണം നടത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ റിപ്പോര്‍ട്ടും സമര്‍പ്പിക്കണമെന്ന് യുജിസി നിര്‍ദേശിച്ചിരുന്നു.

 

English summary
deepa nishanth poem copy issue principle report soon
topbanner

More News from this section

Subscribe by Email