Wednesday September 18th, 2019 - 5:13:pm
topbanner
Breaking News
jeevanam

കൊച്ചുപുരക്കന്റെ പ്ലാനുകള്‍ ഇത്തവണ ചീറ്റി; ഹൈറേഞ്ച് സംരക്ഷണ സമതിയുടെ 'പുലി'ക്കഥ വിലപ്പോയില്ല ; ഇടുക്കിയില്‍ ഡീനിന്റെ പ്രതികാരം

JB
 കൊച്ചുപുരക്കന്റെ പ്ലാനുകള്‍ ഇത്തവണ ചീറ്റി; ഹൈറേഞ്ച് സംരക്ഷണ സമതിയുടെ 'പുലി'ക്കഥ വിലപ്പോയില്ല ; ഇടുക്കിയില്‍ ഡീനിന്റെ പ്രതികാരം

ഇടുക്കി: ഡീന്‍ കുര്യാക്കോസിന്റെ പ്രതികാരത്തിന് കഴിഞ്ഞ ദിവസം ഇടുക്കി സാക്ഷ്യം വഹിച്ചത്.2013 തെരെഞ്ഞെടുപ്പില്‍ 50,542 വോട്ടിന് തോല്‍പിച്ച ജോയിസ് ജോര്‍ജിനെ ഇത്തവണ 171000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മലര്‍ത്തിയടിച്ച് ഡീന്‍ തന്റെ പ്രതികാരം തീര്‍ത്തത്. ഇടുക്കി മണ്ഡലത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എം.പി കൂടിയാണ് 37 കാരനായ ഡീന്‍. പ്രവചനങ്ങളെ എല്ലാം അപ്രസക്തമാക്കിയാണ് ഡീനിന്റെ ഇത്തവണത്തെ തേരോട്ടം.കസ്തൂരിരംഗന്‍ വിഷയത്തില്‍ പൊട്ടിമുളച്ച ഹൈറേഞ്ച് സംരക്ഷണസമതിയും അതിന്റെ സ്ഥാനാര്‍ത്ഥിയായി കയറി വന്ന ജോയ്സ് ജോര്‍ജ്ജിന്റെയും തന്ത്രങ്ങള്‍ക്കേറ്റ തിരിച്ചടിയാണ് ഈ ഭൂരിപക്ഷം.

ഡീന്‍ കുര്യാക്കോസ് 498493 വോട്ടുകള്‍ നേടിയപ്പോള്‍ ജോയ്സ് ജോര്‍ജ്ജ് നേടിയത് 327440 വോട്ടുകളാണ്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ ബിജു കൃഷ്ണന്‍ 78648 വോട്ടുകള്‍ നേടി. ഇടുക്കി ലോക്സഭാ മണ്ഡലപരിധിയില്‍ വരുന്ന ഏഴ് നിയമസഭാ മണ്ഡലങ്ങളിലും ഡീനാണ് ലീഡ് നേടിയത്. 2014ല്‍ പ്രത്യക്ഷ പിന്തുണ നല്‍കിയ കത്തോലിക്കാ സഭ നിഷ്പക്ഷമായതും, യുഡിഎഫ് അനുകൂല ന്യൂനപക്ഷ ധ്രുവീകരണവും, ശബരിമല വിഷയത്തില്‍ ഭൂരിപക്ഷ സമുദായത്തിനുണ്ടായ രോഷവുമാണ് ഇക്കുറി ഇടതുമുന്നണിക്ക് കനത്ത ആഘാതമുണ്ടാക്കിയത്. ഇടതുകോട്ടകളടക്കം മണ്ഡലത്തിലെ ഏഴു നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫ് നേടിയത് മൃഗീയ ഭൂരിപക്ഷമാണ്.1984ല്‍ കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യന്‍ നേടിയ 130624 വോട്ടിന്റെ ഭൂരിപക്ഷം എന്ന റെക്കോര്‍ഡാണ് ഇത്തവണ ഡീന്‍ കുര്യാക്കോസ് മറികടന്നത്.

മൂവാറ്റുപുഴ 32539, കോതമംഗലം 20599, ദേവികുളം 24036, ഉടുമ്പന്‍ചോല 12949 , തൊടുപുഴ 37023, , ഇടുക്കി 20982, പീരുമേട് 23380, എന്നിവിടങ്ങളില്‍ വ്യക്തമായ മേല്‍കൈനേടാന്‍ ഡീനിന് കഴിഞ്ഞു. 2014 ലെ ലോക്സഭാ തെരഞ്ഞടുപ്പില്‍ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ച ജോയ്സ് ജോര്‍ജ് കോണ്‍ഗ്രസിലെ ഡീന്‍ കുര്യാക്കോസിനെ മലര്‍ത്തിയടിച്ചത് 50,542 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്. 2009ല്‍ പിടി തോമസ് 74,796 വോട്ടുകള്‍ക്ക് ജയിച്ചിടത്താണ് ജോയ്സ് ഈ അട്ടിമറിവിജയം നേടിയത്. പിടി മത്സരിക്കുമ്പോള്‍ ഇടുക്കിയിലെ പ്രധാനശക്തിയായ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഇടതുപക്ഷത്തിനൊപ്പമായിരുന്നു. 2014ല്‍ അവര്‍ വലതുപാളയത്തിലെത്തി. എന്നിട്ടും കസ്തൂരി രംഗന്‍ വിഷയത്തിന്റെ പേരില്‍ നടന്ന പോരില്‍ കോണ്‍ഗ്രസിന് തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നു.

എന്നാല്‍ ഇത്തവണ ഇടതുകോട്ടകളില്‍ എല്ലാം വിള്ളല്‍ വീഴ്ത്താന്‍ യുഡിഎഫിന് സ്വാധിനിച്ചു.ഇടുക്കിയും തൊടുപുഴയും ഒഴികെ അഞ്ച് നിയോജക മണ്ഡലങ്ങളും ഭരിക്കുന്നത് എല്‍ഡിഎഫാണ്. കോണ്‍ഗ്രസിനൊപ്പം കൂടുതല്‍ തവണ നിന്നിട്ടുള്ള മണ്ഡലമാണ് മൂവാറ്റുപുഴ.എന്നാല്‍ നിലവില്‍ ഇടതുപക്ഷമാണ് ഭരിക്കുന്നത്.32539തിന്റെ റെക്കോഡ് ഭൂരിപക്ഷമാണ് ഇത്തവണ മുവറ്റുപുഴ ഡീന് സമ്മനിച്ചത്.വ്യക്തമായ ഭൂരിപക്ഷത്തില്‍ കോതമംഗലം നിയോജക മണ്ഡലത്തില്‍ വിന്നിക്കൊടി പാറിക്കാന്‍ ഡീനിന് സാധിച്ചു. ഡീനിന്റെ സ്വന്തം ബൂത്തായ പൈങ്ങോട്ടൂര്‍ കുളപ്പുറം സെന്റ് ജോര്‍ജ് സ്‌കൂളിലെ 80-ാം നമ്പര്‍ ബൂത്തില്‍ പോള്‍ ചെയ്ത 634 വോട്ടില്‍ 528 വോട്ടും ഡീന്‍ നേടി.കോതമംഗലം നിയോജക മണ്ഡലത്തിലെ 157 പോളിങ് ബൂത്തുകളില്‍ 127-ലും യു.ഡി.എഫിനായിരുന്നു ലീഡ്.മന്ത്രി മണിയുടെ മണ്ഡലമായ ഉടുമ്പന്‍ചോലയില്‍ 12949 ഭൂരിപക്ഷം നേടാന്‍ യുഡിഎഫിന് സാധിച്ചു.

അതേസമയം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായ കസ്തൂരിരംഗന്‍ വിഷയമാണ് ഇത്തവണ യുഡിഎഫിന്റെ പ്രധാന പ്രചാരണ ആയുധമായി ഉപയോഗിച്ചത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരിലുളള കര്‍ഷക ആശങ്കയും പി.ടി. തോമസുമായി പരസ്യമായി ഇടഞ്ഞ കത്തോലിക്കാ സഭയുടെനിലപാടെടുത്തതുമാണ് 2014ല്‍ എല്‍ ഡി എഫ് വിജയം അനായാസമാക്കിയത്.

അന്ന് വന്‍ ജനപിന്തുണയുണ്ടായിരുന്ന സഭാ നിയന്ത്രണത്തിലുളള ഹൈറേഞ്ച് സംരക്ഷണ സമിതി ഇപ്പോള്‍ ദുര്‍ബലമാണ്.റിപ്പോര്‍ട്ടിലെ നിയമ ഭേദഗതി ഉമ്മന്‍ചാണ്ടിയുടെ നേട്ടമായി ഉയര്‍ത്തിക്കാട്ടിയായിരുന്നു യുഡിഎഫിന്റെ നീക്കം.കസ്തൂരിരംഗന്‍ വിഷയത്തിലെ മലയോരമേഖലയുടെ രോഷമാണ് ഉറച്ച കോട്ടയായ ഇടുക്കിയില്‍ യുഡിഎഫിനെ കഴിഞ്ഞ തവണ അടിതെറ്റിച്ചത്.എന്നാല്‍ കടിച്ച പാമ്പിനേക്കൊണ്ട് തന്നെ വിഷമിറക്കുന്ന പണിയാണ് യുഡിഎഫ് ഇത്തവണ പയറ്റിയത്.ഫാ സെബാസ്റ്റിയന്‍ കൊച്ചുരുക്കല്‍ നയിക്കുന്ന ഹൈറേഞ്ച സംരക്ഷണ സമതി പ്ലാനുകള്‍ ഇത്തവന വട്ടം ചീറ്റിഎന്നുള്ളതാണ് ഈ വിജയം സൂചിപ്പിക്കുന്നത്.

കഴിഞ്ഞ തവണ യുഡിഎഫിന് എതിരെ നിന്ന ഇടുക്കി രൂപത ഇത്തവണ അനുകൂലമായ നിലപാട് സ്വീകരിച്ചതും ഡീനിന്റെ വോട്ടില്‍ പ്രതിഫലിച്ചു.കൂടാതെ കേരള കോണ്‍ഗ്രസ്സ് വര്‍ക്കിങ് ചെയര്‍മാന്‍ പിജെ ജോസഫിന്റെ ശക്തമായ പ്രവര്‍ത്തനങ്ങളും യുഡിഎഫിന് ഗുണം ചെയ്യ്തു.ജോയ്സ് ജോര്‍ജ്ജിന്റെ വികസന പ്രവര്‍ത്തനങ്ങളിലെ പോരാഴ്മകളും അഴിമതി ആരോപണങ്ങളും യുഡിഎഫ് വജ്രായുധം ആക്കി. പ്രളയംഇടുക്കിയുടെ നട്ടെല്ലായ കാര്‍ഷിക മേഖല പൂര്‍ണമായി തകര്‍ത്തിരുന്നു.പ്രളയാനന്തര പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഇടുക്കിയെ തിരിഞ്ഞ് നോക്കിയില്ല എന്ന ആരോപണവും എല്‍ഡിഎഫിന് എതിരായി വോട്ടില്‍ പ്രതിഫലിച്ചു.വര്‍ധിച്ചുവന്ന് കര്‍ഷക ആത്മഹത്യകളും സര്‍ഫാസി ആക്ടിനെതിരായ വിമറശനങ്ങളും ഡീനിന്റെ വിജയത്തിന് ആക്കം കൂട്ടി.

Viral News

English summary
dean kuriakose win in loksabha election 2019
topbanner

More News from this section

Subscribe by Email