Wednesday January 29th, 2020 - 10:54:am
topbanner

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അപ്രസക്തമാണെന്നും ചര്‍ച്ച ചെയ്ത് ഒഴിവാക്കിയതാണെന്നും ഡീന്‍ കുര്യാക്കോസ്

JB
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അപ്രസക്തമാണെന്നും ചര്‍ച്ച ചെയ്ത് ഒഴിവാക്കിയതാണെന്നും ഡീന്‍ കുര്യാക്കോസ്

ഇടുക്കി: ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അപ്രസക്തമാണെന്നും ചര്‍ച്ച ചെയ്ത് ഒഴിവാക്കിയതാണെന്നും ഡീന്‍ കുര്യാക്കോസ് എം പി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേലുള്ള അന്തിമവിജ്ഞാപനം ഉടന്‍ പുറപ്പെടുവിച്ചു കര്‍ഷകരെ സംരക്ഷിക്കണമെന്നും ഡീന്‍ കുര്യാക്കോസ് തൊടുപുഴയില്‍ പറഞ്ഞു.ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അപ്രസക്തമെന്നും റിപ്പോര്‍ട്ട് മുന്‍പ് ചര്‍ച്ച ചെയ്ത് തള്ളിയതെന്നും ഡീന്‍ കുര്യാക്കോസ് പ്രതികരിച്ചു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ അന്തിമവിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കണമെന്നും കര്‍ഷകരുടെ താല്‍പ്പര്യം സംരക്ഷിക്കണമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അതേസമയം, ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ പിന്തുണക്കുന്ന നിലപാട് ആയിരുന്നു കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്വീകരിച്ചത്. കോണ്‍ഗ്രസ് നേരത്തെ റിപ്പോര്‍ട്ടിനെ എതിര്‍ത്തിരുന്നത് മലയോരത്ത് ജീവിക്കുന്നവരെ ഓര്‍ത്താണെന്നും തന്റെ നിലപാട് ഇന്നും ഇന്നലെയും നാളെയും ഒന്നായിരിക്കുമെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം.

താത്ക്കാലിക ലാഭത്തിന് വേണ്ടി ഭൂമാഫിയകള്‍ക്ക് മുന്നില്‍ രാഷ്ട്രീയനേതൃത്വം മുട്ടു മടക്കിയിട്ടുണ്ട്. ഒരു ആവര്‍ത്തി പോലും വായിക്കാതെയാണ് പലരും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നത്. ഗാഡ്ഗിലിനെക്കുറിച്ച് പറയുമ്പോള്‍ പലരും രോഷാകുലരായി തുള്ളുന്നത് കാണാം. അത് ശരിയല്ലെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.

 

English summary
dean kuriakose aganist gadgil committee report
topbanner

More News from this section

Subscribe by Email