Sunday January 19th, 2020 - 11:13:am
topbanner

മുക്കത്തെ ദളിത് പെണ്‍കുട്ടിയുടെ ആത്മഹത്യ ; ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ

Anusha unni
മുക്കത്തെ ദളിത് പെണ്‍കുട്ടിയുടെ ആത്മഹത്യ ; ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ

കോഴിക്കോട്: മുക്കത്ത് ദളിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹത ആരോപിച്ച്‌ ബന്ധുക്കള്‍. തങ്ങളെ കേസില്‍ നിന്നും പിന്തരിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചതായും ഇവര്‍ ആരോപിക്കുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ ദിവസമാണ് പ്ലസ്ടു വിദ്യാർത്ഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്‌കൂൾ വിട്ട് വീട്ടിൽ എത്തിയ പെൺകുട്ടി വീടിനുള്ളിൽ ആത്മഹത്യ ചെയ്യുകയായിരുന്നു. കുട്ടി ഡയറിയായി സൂക്ഷിച്ച പുസ്തകം മുക്കം പൊലീസ് കണ്ടെടുത്തു.

പുസ്തകത്തിലും പെൺകുട്ടിയുടെ കൈത്തണ്ടയിലും ഒരു യുവാവിന്റെ പേര് എഴുതി വച്ചിട്ടുണ്ട്. ഇയാളെ പറ്റി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരും പട്ടികജാതി ക്ഷേമസമിതിയും രംഗത്ത് വന്നിട്ടുണ്ട്.
സ്‌കൂളില്‍ വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥിനിക്ക് എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങളുള്ളതായി അറിയില്ലെന്ന് അധികൃതർ പറഞ്ഞു.

അതേസമയം ഇൻക്വസ്റ്റ് റിപ്പോർട്ടും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും പരിശോധിച്ച ശേഷം കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.

Read more topics: kozhikode, suicide,
English summary
dalit girl's suicide in mukkam relative's statement
topbanner

More News from this section

Subscribe by Email