Tuesday October 15th, 2019 - 7:59:am
topbanner

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പോത്ത് ഷാജി വെട്ടേറ്റ് മരിച്ചു

JB
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പോത്ത് ഷാജി വെട്ടേറ്റ് മരിച്ചു

തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ട പോത്ത് ഷാജി കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം വെട്ടേറ്റ നിലയില്‍ ഷാജിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവശിപ്പിച്ചിരുന്നു. ബന്ധുവായ സജീദാണ് ഷാജിയെ വെട്ടിയതെന്ന് പൊലീസ് പറഞ്ഞു.തലയില്‍ ആഴത്തില്‍ ഏറ്റ മുറിവാണ് മരണകാരണമായതെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് പോത്ത് ഷാജിക്ക് വെട്ടേറ്റത്. തേവന്‍പാറയിലെ വീട്ടിലേക്ക് വന്ന ഷാജിയെ, സജീദ് പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അക്രത്തിന് ശേഷം സജീദ് ഓടിരക്ഷപെട്ടു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പോത്ത് ഷാജി ഗുണ്ടാ ആക്ട് പ്രകാരവും കാപ്പ നിയമപ്രകാരവും പൊലീസ് അറസ്റ്റിലായിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വീട്ടമ്മയെ തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്ത കേസില്‍ അടുത്തിടെ ഇയാള്‍ അറസ്റ്റിലായിരുന്നു. മോഷണം, വധശ്രമം, പിടിച്ചുപറി തുടങ്ങി നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയായിരുന്നു.

Read more topics: criminal pothe shaji, killed,
English summary
criminal pothe shaji killed
topbanner

More News from this section

Subscribe by Email