Sunday March 29th, 2020 - 11:06:pm
topbanner

അനധികൃതമായി ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുമെന്ന് ബെഹ്‌റ

suji
അനധികൃതമായി ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുമെന്ന് ബെഹ്‌റ

അനധികൃതമായി ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. ഇതുസംബന്ധിച്ച് മുഴുവന്‍ പൊലീസ് സ്റ്റേഷനുകള്‍ക്കും സര്‍ക്കുലര്‍ അയച്ചിട്ടുണ്ടെന്ന് ഡി.ജി.പി ഹൈക്കോടതിയെ അറിയിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സംസ്ഥാനത്ത് അനധികൃതമായി ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉപയോഗിക്കുന്നത് വിലക്കി കേരള ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. രാഷ്ട്രീയ പാര്‍ട്ടിക്കാരെയും മതസംഘടനകളെയും നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടെന്നും കോടതി വ്യക്തമാക്കി. ഫ്‌ളക്‌സ് നീക്കുന്നത് സംബന്ധിച്ച് ഡി.ജി.പി സര്‍ക്കുലര്‍ ഇറക്കണമെന്നും സ്റ്റേഷന്‍ മേധാവികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും കോടതി ഉത്തരവിട്ടിരുന്നു

തിരുവനന്തപുരം സ്വദേശിയായ ശ്യാംകുമാര്‍ നല്‍കിയ സ്വകാര്യ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പരിസ്ഥിതിക്ക് തീവ്രമായി പ്രശ്‌നമുണ്ടാക്കുമെന്നും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഒരിക്കലും നശിക്കാതെ കിടക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.

 

Read more topics: criminal case, flex ,ban, behra, court
English summary
criminal case flex ban
topbanner

More News from this section

Subscribe by Email