Wednesday November 20th, 2019 - 12:16:am
topbanner

ഫോണ്‍ വിളിച്ച് ശല്യം ചെയ്യുന്നത് പതിവായിരുന്നു; യുവതിയുടെ മരണത്തില്‍ സിപിഎം വയനാട് ജില്ലാ സെക്രട്ടറിക്കെതിരെ പരാതിയുമായി ഭര്‍ത്താവ്

JB
ഫോണ്‍ വിളിച്ച് ശല്യം ചെയ്യുന്നത് പതിവായിരുന്നു; യുവതിയുടെ മരണത്തില്‍ സിപിഎം വയനാട് ജില്ലാ സെക്രട്ടറിക്കെതിരെ പരാതിയുമായി ഭര്‍ത്താവ്

ഭര്‍തൃമതിയായ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് സിപി എം വയനാട് ജില്ലാ സെക്രട്ടറിക്കെതിരെ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കി. വൈത്തിരി സ്വദേശിനി സക്കീന അബുബക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ സെക്രട്ടറി പി. ഗഗാറിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് ഷാജിയാണ് ജില്ലാ പൊലിസ് മേധാവിക്ക് പരാതി നല്‍കിയത്. കഴിഞ്ഞ മാസം ഇരുപത്തിയൊന്നിന് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഭാര്യയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ചാണ് ഭര്‍ത്താവ് ഷാജി പരാതി നല്‍കിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മരണത്തില്‍ ദുരുഹതയുണ്ടന്നും സി പി എം ജില്ലാ സെക്രട്ടറി ഉള്‍പ്പെടെ പ്രദേശവാസികളായ മറ്റു നാലുപേരുടെ പങ്ക് അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. തന്റെ ഭാര്യ ആത്മഹത്യ ചെയ്യാനുള്ള കാരണങ്ങളൊന്നും നിലവില്ല. ഭാര്യയെ ജില്ലാ സെക്രട്ടറി നിരന്തരം ഫോണ്‍ വിളിച്ച് ശല്യം ചെയ്യുന്നത് പതിവായിരുന്നു. മരണം സംഭവിച്ച സ്ഥലം പരിശോധിച്ചാല്‍ ഇത് കൊലപാതകമണെന്ന് സംശയം തോന്നുമെന്നും പരാതിയില്‍ പറയുന്നുണ്ട്.

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കാന്‍ പൊലീസ് തയ്യറായിലെന്നും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ജില്ലാ സെക്രട്ടറി കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായും ഇയാള്‍ ആരോപിക്കുന്നു. ഭര്‍ത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഡിവൈ എസ് പി തലത്തില്‍ മൊഴിയെടുത്തതായി പൊലീസ് പറഞ്ഞു. അതേ സമയം ജില്ലാ സെക്രട്ടറിക്കെതിരായ പരാതി കെട്ടിച്ചമച്ചതാണെന്നും ഏത് അന്വേഷണത്തെ നേരിടാന്‍ പാര്‍ട്ടി തയ്യറാണെന്നും സി.പിഎം ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.

 Note:മുകളിൽ ആദ്യ വാർത്തയിൽ കൊടുത്ത ഫോട്ടോ മാറി നൽകിയിരുന്നു അതിൽ കേരളാ ഓൺലൈൻ ന്യൂസ് ടീം അതിയായ ഖേദം പ്രകടിപ്പിക്കുന്നു.
 

Read more topics: cpm, wayanad secretary, aganist case,
English summary
cpm wayanad secretary aganist case
topbanner

More News from this section

Subscribe by Email