Thursday October 17th, 2019 - 1:44:pm
topbanner

കെട്ടിടാനുമതി നല്‍കാന്‍ പി കെ ശ്യാമളയ്ക്കാവില്ല ; പ്രവാസിയുടെ ആത്മഹത്യയില്‍ അധ്യക്ഷയെ പിന്തുണച്ച് സിപിഎം

suji
കെട്ടിടാനുമതി നല്‍കാന്‍ പി കെ ശ്യാമളയ്ക്കാവില്ല ; പ്രവാസിയുടെ ആത്മഹത്യയില്‍ അധ്യക്ഷയെ പിന്തുണച്ച് സിപിഎം

കണ്ണൂര്‍ ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭാ അധ്യക്ഷ പികെ ശ്യാമളയെ പിന്തുണച്ച് സിപിഎം. കെട്ടിടത്തിന് അനുമതി നല്‍കാനോ നല്‍കാതിരിക്കാനോ ഉള്ള അധികാരം നഗരസഭാ അധ്യക്ഷയ്!ക്കില്ല. വീഴ്ച പറ്റിയത് ഉദ്യോഗസ്ഥ തലത്തിലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇത്തരം കാര്യങ്ങളില്‍ അധ്യക്ഷ എന്ന നിലയില്‍ കാര്യങ്ങള്‍ പരിശോധിക്കാമെന്നല്ലാതെ അപ്പീല്‍ അധികാരം പോലും അധ്യക്ഷക്ക് ഇല്ലെന്ന് കോടിയേരി വ്യക്തമാക്കി. ഇത്തരത്തില്‍ വളരെ പരിമിതമായ രീതിയില്‍ മാത്രമേ അധ്യക്ഷക്ക് ഇടപെടാന്‍ അധികാരമുള്ളൂ. വിഷയത്തില്‍ അധ്യക്ഷക്ക് വീഴ്ചപറ്റിയിട്ടില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

ഇന്ന് നിയമസഭയിലും പികെ ശ്യാമളയെ സംരക്ഷിക്കുന്ന നിലപാട് തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയനും സ്വീകരിച്ചത്. സംഭവത്തില്‍ മുഖ്യമന്ത്രി പഴിച്ചത് നഗരസഭാ ഉദ്യോഗസ്ഥരെ തന്നെയായിരുന്നു.

 

Read more topics: cpm, p k syamala
English summary
cpm support p k syamala
topbanner

More News from this section

Subscribe by Email