Friday February 21st, 2020 - 6:31:pm
topbanner

സിപിഐഎമ്മിന്റെ സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

JB
സിപിഐഎമ്മിന്റെ സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

സിഎജി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ സിപിഐഎമ്മിന്റെ സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇന്ന് സെക്രട്ടറിയേറ്റ് യോഗവും തുടര്‍ന്നുള്ള രണ്ട് ദിവസം സംസ്ഥാന സമിതിയുമാണ് ചേരുക. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളാണ് പ്രധാന അജണ്ടയെങ്കിലും വിവാദവിഷയങ്ങള്‍ നേതൃയോഗങ്ങളില്‍ ചര്‍ച്ചയാകും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സംസ്ഥാന പൊലീസ് മേധാവിക്കെതിരെ ഗുരുതര ആരോപണങ്ങളടങ്ങിയ സിഎജി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ചേരുന്ന സിപിഎമ്മിന്റെ നേതൃയോഗങ്ങളിലെ പ്രധാന ചര്‍ച്ചാ വിഷയം മറ്റൊന്നാകില്ല. സിഎജി റിപ്പോര്‍ട്ടിനെ പൂര്‍ണ്ണമായും അംഗീകരിക്കുന്ന നിലപാടയിരിക്കില്ല സിപിഐഎം എടുക്കുക. അതുപോലെ തന്നെ ഡിജിപിക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നേക്കില്ല.

കഴിഞ്ഞ മാസം കേരളത്തില്‍ നടന്ന കേന്ദ്രകമ്മിറ്റിയുടെ റിപ്പോര്‍ട്ടിംങ് യോഗത്തില്‍ നടക്കും. ഗവര്‍ണ്ണര്‍ക്കെതിരെ യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു വരുമെന്നാണ് വിലയിരുത്തല്‍. പന്തീരങ്കാവ് യുഎപിഎ കേസില്‍ മുഖ്യമന്ത്രി നിലപാട് മാറ്റിയ ശേഷം നടക്കുന്ന ആദ്യയോഗമായത് കൊണ്ട് അതുമായി ബന്ധപ്പെട്ട വിഷയങ്ങളും ചര്‍ച്ചയില്‍ ഉണ്ടായേക്കും. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒരുക്കളും മനുഷ്യമഹാശൃംഗലയും മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന നേതൃയോഗം വിലയിരുത്തും.

 

Read more topics: cpm, state leadership meeting,
English summary
cpm state leadership meeting starts today
topbanner

More News from this section

Subscribe by Email