Wednesday November 20th, 2019 - 11:41:am
topbanner

യു.എ.പി.എ കേസില്‍ അറസ്റ്റിലായ അലനും താഹക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സി.പി.ഐ.എം കോഴിക്കോട് ജില്ലാ കമ്മിറ്റി; കേസില്‍ ഇടപെടില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ്

JB
യു.എ.പി.എ കേസില്‍ അറസ്റ്റിലായ അലനും താഹക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സി.പി.ഐ.എം കോഴിക്കോട് ജില്ലാ കമ്മിറ്റി; കേസില്‍ ഇടപെടില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ്

 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കോഴിക്കോട്: യു.എ.പി.എ കേസില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബിനും താഹ ഫസലിനും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സി.പി.ഐ.എം കോഴിക്കോട് ജില്ലാ കമ്മിറ്റി. കേസില്‍ ഇടപെടില്ലെന്നാണ് സി.പി.ഐ.എം തീരുമാനം.സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. അലനും താഹക്കുമെതിരെയുള്ള കേസ് യു.എ.പി.എ സമിതി തീരുമാനിക്കട്ടെ എന്നും സെക്രട്ടേറിയറ്റ് അറിയിച്ചു. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നതില്‍ ഉടന്‍ തീരുമാനമെടുക്കുന്നില്ലെന്നും സി.പി.ഐ.എം വ്യക്തമാക്കി.

അതേസമയം, അലനും താഹക്കും വേണ്ടി സി.പി.ഐ.എം തന്നെ അഭിഭാഷകനെ ഏര്‍പ്പാടാക്കിയിരുന്നു. അഭിഭാഷകന്റെ ഫീസും സി.പി.ഐ.എം തന്നെയാണ് നല്‍കിയത്. പാര്‍ട്ടി നേരിട്ട് നടത്തുന്ന കേസാണിതെന്നും ആശങ്ക വേണ്ടെന്നും ഇരുകുടുംബങ്ങള്‍ക്കും നേതാക്കള്‍ ഉറപ്പും നല്‍കിയിട്ടുണ്ടായിരുന്നു.

യു.എ.പി.എ ചുമത്തുന്നത് സര്‍ക്കാര്‍ നയമല്ലെന്നും ഈ വകുപ്പുകള്‍ നീക്കണമെന്നുമാണ് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. ഇവര്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്ന് പൊലീസ് വാദിക്കുമ്പോഴായിരുന്നു സി.പി.ഐ.എം അലന്റെയും തഹയുടെയും ഒപ്പമാണെന്ന് പറഞ്ഞത്. എന്നാല്‍ ഇതിനെയെല്ലാം തകിടം മറിക്കുന്ന നിലപാടാണ് പാര്‍ട്ടി ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.

Read more topics: cpm, committee, aganist alen, and thaha,
English summary
cpm committee aganist alen and thaha
topbanner

More News from this section

Subscribe by Email