Monday August 10th, 2020 - 2:32:pm

'കോടിയേരി ബാലകൃഷ്ണന്‍ അവധിക്ക് അപേക്ഷിച്ചിട്ടില്ല; താല്‍ക്കാലിക സെക്രട്ടറിയില്ല'; വാര്‍ത്ത നിഷേധിച്ച് സിപിഎം

jb
'കോടിയേരി ബാലകൃഷ്ണന്‍ അവധിക്ക് അപേക്ഷിച്ചിട്ടില്ല; താല്‍ക്കാലിക സെക്രട്ടറിയില്ല'; വാര്‍ത്ത നിഷേധിച്ച് സിപിഎം

തിരുവനന്തപുരം: ചികിത്സക്ക് വേണ്ടി കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടിക്ക് അവധി അപേക്ഷ നല്‍കിയെന്ന വാര്‍ത്ത നിഷേധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. പുതിയ താല്‍ക്കാലിക സെക്രട്ടറിയെ നിശ്ചയിക്കുമെന്ന മാധ്യമവാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും സെക്രട്ടറിയേറ്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.വിശദീകരണക്കുറിപ്പ് ഇങ്ങനെ-ചികിത്സക്ക് വേണ്ടി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടിക്ക് അവധി അപേക്ഷ നല്‍കിയെന്നും, പാര്‍ട്ടിക്ക് പുതിയ താല്‍ക്കാലിക സെക്രട്ടറിയെ നിശ്ചയിക്കുമെന്നുമുള്ള മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചികിത്സാര്‍ത്ഥം അവധിക്ക് അപേക്ഷ നല്‍കിയതായും പകരം താല്‍ക്കാലിക സെക്രട്ടറിയെ നിയമിക്കുമെന്നുമായിരുന്നു മാധ്യമ വാര്‍ത്തകള്‍. ആറുമാസത്തേക്ക് അവധിയില്‍ പ്രവേശിക്കുമെന്നായിരുന്നു വാര്‍ത്ത.

 

English summary
cpm against kodiyari leave news
topbanner

More News from this section

Subscribe by Email