Tuesday September 22nd, 2020 - 1:46:am

പ്രളയസഹായം ചെയ്യാതെ കേന്ദ്രം സംസ്ഥാനത്തോട് പ്രതികാരം ചെയ്യുന്നുവെന്ന് സിപിഐഎം

JB
പ്രളയസഹായം ചെയ്യാതെ കേന്ദ്രം സംസ്ഥാനത്തോട് പ്രതികാരം ചെയ്യുന്നുവെന്ന് സിപിഐഎം

പ്രളയ സഹായം നല്‍കാതെയും പ്രളയ കാലത്ത് നല്‍കിയ അരിക്ക് കാശ് ചോദിച്ചും കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് രാഷ്ട്രീയ പ്രതികാരം കാട്ടുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. പ്രളയം ബാധിച്ച മറ്റ് ഏഴ് സംസ്ഥാനങ്ങള്‍ക്കും ധനഹായം നല്‍കിയപ്പോഴാണ് കേരളത്തെ പൂര്‍ണ്ണമായും തഴഞ്ഞത്. ഒരു രൂപ പോലും കേരളത്തിന് നല്‍കാതെ ഞെരിച്ച് കൊല്ലാനാണ് ശ്രമിക്കുന്നത്. 2100 കോടി രൂപയാണ് കേരളം സഹായമായി ചോദിച്ചത്. എന്നാല്‍ ആഭ്യന്തര മന്ത്രി അമിത്ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കേരളത്തിന് ധനസഹായം നല്‍കേണ്ടെന്ന് ഏകപക്ഷീയമായി തീരുമാനിക്കുകയായിരുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

''കേരളത്തിനെതിരെയുള്ള ഈ വിവേചനത്തിന്റെ ചൂടാറും മുമ്പാണ് 2018ലെ പ്രളയകാലത്ത് ക്യാമ്പുകളില്‍ സൗജന്യമായി വിതരണം ചെയ്ത 89,540 ടണ്‍ അരിയുടെ വിലയായി 205.81 കോടി രൂപയാണ് ഉടന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. അതീവ പ്രാധാന്യം എന്ന് ചൂണ്ടിക്കാട്ടിയാണ് എഫ്‌സിഐ മാനേജര്‍ ഈ കത്ത് അയച്ചിരിക്കുന്നത്'' പ്രസ്്താവന തുടരുന്നു.

എന്നാല്‍ ജിഎസ്ടി വിഹിതം നല്‍കാതെയും വായ്പാ പരിധി ഉയര്‍ത്താന്‍ അനുവദിക്കാതെയും വിദേശങ്ങളില്‍ നിന്നും കിട്ടാവുന്ന ധനഹായങ്ങള്‍ ഇല്ലാതാക്കിയും സംസ്ഥാനത്തെ തകര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സിപിഎം സെക്രട്ടറിയേറ്റ് പറയുന്നു. ''കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന തീവ്രവര്‍ഗീയ നിലപാടുകളേയും ജനവിരുദ്ധ നയങ്ങളേയും കേരളത്തിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി എതിര്‍ക്കുന്നുവെന്നതിനാലാണ് ഈ പ്രതികാര നടപടി. രാജ്യത്തിന്റെ മതേതരത്വം അട്ടിമറിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഫെഡറല്‍ വ്യവസ്ഥയും ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്.കേരളത്തോട് കാട്ടുന്ന ഈ പ്രതികാര നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധവും യോജിച്ച പ്രക്ഷോഭവും ഉയര്‍ന്നു വരണമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്തു.

English summary
cpm against central government on flood relief issue
topbanner

More News from this section

Subscribe by Email