Monday June 1st, 2020 - 9:58:am

'മരിച്ചാല്‍ തീരുന്ന പാപമേ ആര്‍ക്കായാലുമുള്ളൂ'; മാണി സ്മാരകത്തെ പിന്തുണച്ച് സിപിഐ

JB
'മരിച്ചാല്‍ തീരുന്ന പാപമേ ആര്‍ക്കായാലുമുള്ളൂ'; മാണി സ്മാരകത്തെ പിന്തുണച്ച് സിപിഐ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ കെ.എം മാണ് സ്മാരകത്തിനു വേണ്ട അഞ്ച് കോടി രൂപ വകയിരുത്തിയതിനെ ന്യായീകരിച്ച് സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു. പാലായിലെ മാണി ഫൗണ്ടേഷൻ അവശ്യപ്പെട്ടതുകൊണ്ടാണ് സാമ്പത്തിക പ്രതിസന്ധിയുള്ളപ്പോഴും സ്മാരകത്തിന് പണം അനുവദിച്ചത്.
ദീർഘകാലം മന്ത്രിയായ വ്യക്തി എന്ന നിലയിൽ മാണിക്ക് സ്മാരകമുണ്ടാകുന്നതിൽ അനൗചിത്യമില്ല. കേരളത്തിൽ മരിച്ചാൽ തീരുന്ന പാപങ്ങളെയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

മാണിക്ക് സ്മാരകം നിര്‍മിക്കുന്നതില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് പ്രയാസമുണ്ടെങ്കിലും പ്രശ്‌നമില്ലെന്ന്  മന്ത്രി തോമസ് ഐസക്കും പ്രതികരിച്ചിരുന്നു.  സ്മാരകം അനിവാര്യമെന്നും കേരളരാഷ്ട്രീയത്തില്‍ കെ.എം മാണിയുടെ സ്ഥാനം നിഷേധിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: cpi, km mani, memorial fund,
English summary
cpi support km mani memorial fund
topbanner

More News from this section

Subscribe by Email