Friday August 23rd, 2019 - 11:47:pm
topbanner
topbanner

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കുനേരെ അസഭ്യവര്‍ഷം; സിപിഐക്കാരനായ പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു

JB
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കുനേരെ അസഭ്യവര്‍ഷം; സിപിഐക്കാരനായ പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു

കോട്ടയം: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കുനേരെ അസഭ്യവര്‍ഷം നടത്തിയ സിപിഐക്കാരനായ പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു. കോരുത്തോട് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രാജുവാണ് തല്‍സ്ഥാനം രാജിവെച്ചത്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കുനേരെ ഇദ്ദേഹം നടത്തിയ അസഭ്യവര്‍ഷം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് രാജി.

പഞ്ചായത്ത് പ്രസിഡന്റ് ചീത്ത വിളിക്കുന്ന ദൃശ്യങ്ങള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. വഴിയാത്രക്കാരടക്കം പ്രസിഡന്റിനെ ചീത്തവിളിയില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അത് തുടരുന്നതായാണ് ദൃശ്യങ്ങളിലുള്ളത്. ദൃശ്യം വൈറലായതോടെ സിപിഐ പ്രാദേശിക നേതൃത്വത്തിന് ഇത് നാണക്കേടായി മാറി. തുടര്‍ന്ന് പാര്‍ട്ടി നിര്‍ദേശത്തെ തുടര്‍ന്നാണ് ടി.കെ. രാജു രാജിവെച്ചത്.

എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ രണ്ടുവര്‍ഷമാണ് സിപിഐക്ക് പ്രസിഡന്റ് സ്ഥാനം. കഴിഞ്ഞ എട്ടുമാസമായി ടി.കെ. രാജുവായിരുന്നു പ്രസിഡന്റ്. സിപിഐയില്‍നിന്നുള്ള ശശികല യശോധരന്‍ പുതിയ പ്രസിഡന്റാകുമെന്നാണ് സൂചന.

 

Read more topics: cpi, panjayath president resigned,
English summary
cpi panjayath president resigned
topbanner

More News from this section

Subscribe by Email