Saturday January 29th, 2022 - 10:21:am

  കേരളത്തിലെ ഹോട്ട്സ്പോട്ടുകളില്‍ എല്ലാതരം രോഗികള്‍ക്കും കോവിഡ് പരിശോധന  

JB
   കേരളത്തിലെ ഹോട്ട്സ്പോട്ടുകളില്‍ എല്ലാതരം രോഗികള്‍ക്കും കോവിഡ് പരിശോധന   

 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കൊച്ചി: കോവിഡിനെതിരായ പോരാട്ടം ശക്തമാക്കി കേരളം. ഹോട്ട്സ്പോട്ട് മേഖലകളില്‍ നിന്നുള്ളവര്‍ ഏത് രോഗത്തിന് ചികിത്സ തേടിയാലും കോവിഡ് പരിശോധന നടത്താനാണ് പുതിയ തീരുമാനം. ശസ്ത്രക്രിയയ്ക്ക് എത്തുന്നവരിലും കോവിഡ് പരിശോധന നടത്തും. ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരിലും വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാവരിലും പരിശോധന നടത്തുന്നത് കൂടുതല്‍ ഫലപ്രദമാകുമെന്നാണ് സര്‍ക്കാരിന്റെയും ആരോഗ്യ വകുപ്പിന്റേയും കണക്കുകൂട്ടല്‍.കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളെയാണ് സംസ്ഥാനത്ത് കോവിഡ് ഹോട്ട്സ്പോട്ട് ആക്കി മാറ്റിയിട്ടുള്ളത്. ഈ സ്ഥലങ്ങളില്‍ സമ്പര്‍ക്കം മൂലവും രോഗം പടരാന്‍ സാധ്യത കൂടുതലാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹോട്ട്സ്പോട്ട് മേഖലകളില്‍ ചികിത്സക്കെത്തുന്നവര്‍ക്ക് കോവിഡ് പരിശോധന നടത്തുമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കിയത്.

അതേസമയം, ഹോട്ട്സ്പോട്ടുകളില്‍ കൂടുതല്‍ പേര്‍ക്ക് കോവിഡ് പരിശോധിക്കുന്നതിലൂടെ സമൂഹവ്യാപനമുണ്ടോ എന്ന കാര്യം പരിശോധിക്കാന്‍ സാധിക്കുമെന്നും വിദഗ്ധ സമിതി അറിയിച്ചു. വിദേശത്തു നിന്ന് എത്തുന്ന എല്ലാവരിലും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്കെത്തുന്നവരിലും പരിശോധന നടത്തും. തമിഴ്നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും അതിര്‍ത്തികള്‍ വഴി കേരളത്തിലേക്കെത്തിയ പലരിലും രോഗം സ്ഥിരീകരിച്ചതോടെയാണ് ഈ തീരുമാനം.

സംസ്ഥാനത്ത് കോവിഡ്-19 സമൂഹ വ്യാപനം നടന്നിട്ടുണ്ടോ എന്നറിയാന്‍ റാന്‍ഡം പിസിആര്‍ പരിശോധനയ്ക്ക് ഇന്നലെ തുടക്കമായി. പൊതു സമൂഹത്തെ വിവിധ ഗ്രൂപ്പുകള്‍ ആയി തിരിച്ചാണ് പരിശോധന. ആരോഗ്യ പ്രവര്‍ത്തകര്‍, ശ്വാസകോശ രോഗങ്ങളുമായി ചികിത്സ തേടുന്നവര്‍, ഹോട്‌സ്‌പോട്ട് മേഖലകളിലുള്ളവര്‍, പൊലീസ്, അതിഥി തൊഴിലാളികള്‍, തുടങ്ങിയവരില്‍ പരിശോധന നടത്തും. രോഗികളുമായി അടുത്തിടപഴകിയവര്‍ ഉണ്ടെന്നു കണ്ടെത്തിയാല്‍ അവരേയും പരിശോധനകള്‍ക്ക് വിധേയമാക്കും. ഈ വിഭാഗത്തില്‍ ആര്‍ക്കെങ്കിലും രോഗ ബാധ കണ്ടെത്തിയാല്‍ സമൂഹ വ്യാപന സാധ്യത തള്ളിക്കളയാനാകില്ല.

ഐസിഎംആറിന്റെ നിര്‍ദേശ പ്രകാരം സംസ്ഥാനത്തെ വിദഗ്ധ സമിതിയാണ് പരിശോധിക്കേണ്ട ഗ്രൂപ്പുകളെ തീരുമാനിച്ചിരിക്കുന്നത്. റാപ്പിഡ് ആന്റിബോഡി പരിശോധനകള്‍ കൂടി തുടങ്ങിയാല്‍ വളരെ വേഗം സമൂഹ വ്യാപന സാധ്യത കണ്ടെത്താനാകും.

 

Read more topics: covid test, hot sport in kerala,
English summary
covid test for all hot sport in kerala
topbanner

More News from this section

Subscribe by Email