Saturday May 30th, 2020 - 6:06:pm

കൊറോണ രോഗികളുടെ രഹസ്യവിവരങ്ങള്‍ സര്‍ക്കാര്‍ അമേരിക്കന്‍ കമ്പനിക്ക് കൈമാറുന്നുവെന്ന് പ്രതിപക്ഷ നേതാവ്

JB
കൊറോണ രോഗികളുടെ രഹസ്യവിവരങ്ങള്‍ സര്‍ക്കാര്‍ അമേരിക്കന്‍ കമ്പനിക്ക് കൈമാറുന്നുവെന്ന് പ്രതിപക്ഷ നേതാവ്

കൊച്ചി: സംസ്ഥാനത്ത് ക്വാറന്റീനില്‍ കഴിയുന്ന രോഗികളുടെ രഹസ്യവിവരങ്ങള്‍ സര്‍ക്കാര്‍ അമേരിക്കന്‍ മാര്‍ക്കറ്റിംഗ് കമ്പനിക്ക് നല്‍കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. സ്പ്രിംഗ്ലര്‍ എന്ന കമ്പനിക്കാണ് വിവരങ്ങള്‍ കൈമാറുന്നത്. സ്വകാര്യ കമ്പനിയുമായുളള സര്‍ക്കാര്‍ ഇടപാട് ദുരൂഹമാണെന്നും ആരോഗ്യമേഖലയുമായി ബന്ധമില്ലാത്ത കമ്പനിയുടെ പരസ്യചിത്രത്തില്‍ ഐ ടി സെക്രട്ടറി എം ശിവശങ്കര്‍ അഭിനയിച്ചതില്‍ ദുരൂഹതയുണ്ടെന്നും ചെന്നിത്തല ആരോപിച്ചു

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ രൂപീകരിച്ച വാര്‍ഡ് തല കമ്മിറ്റികളാണ് നിലവില്‍ സംസ്ഥാനത്തുടനീളം നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നത്. എന്നാല്‍, 41 ചോദ്യങ്ങളുളള വിവരശേഖരണത്തിന്റെ വിശദാംശങ്ങള്‍ സ്പ്രിംഗ്ലര്‍ എന്ന അമേരിക്കന്‍ കമ്പനിയുടെ സെര്‍വറിലേക്ക് എത്തുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ആരോഗ്യമേഖലയുമായി ബന്ധമില്ലാത്ത കമ്പനിയുമായി സര്‍ക്കാര്‍ നടത്തുന്ന ഇടപാട് ദുരൂഹമെന്നും ചെന്നിത്തല ആരോപിച്ചു.

 

English summary
covid patients information pass to american companies says ramesh chennithala
topbanner

More News from this section

Subscribe by Email