Thursday May 28th, 2020 - 3:35:am

എയർ കണ്ടീഷനില്ലെങ്കിൽ മാസ്ക് ഊരി പുറത്തിറങ്ങുമെന്ന് ഭീഷണി: കോവിഡ് രോഗികളെ സബ് കലക്ടർ ശാന്തരാക്കി

Anusha Aroli
എയർ കണ്ടീഷനില്ലെങ്കിൽ മാസ്ക് ഊരി പുറത്തിറങ്ങുമെന്ന് ഭീഷണി: കോവിഡ് രോഗികളെ സബ് കലക്ടർ ശാന്തരാക്കി

തലശേരി: തലശേരി ജനറൽ ആശുപത്രി ഐസോലഷൻ വാർഡിൽ എയർ കണ്ടിഷൻ ഇല്ലാത്തതിനാൽ ബഹളം വെച്ച് കൊവിഡ് രോഗബാധിതരായ രണ്ടു പ്രവാസികൾ മാസ്ക് അഴിച്ചു വെച്ച് ഇറങ്ങിപ്പോകുമെന്ന് ഭീഷണി മുഴക്കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക


ഇവരെ തലശേരി സബ് കലക്ടറെത്തിയാണ് തടഞ്ഞത്. മാസ്ക് അഴിച്ച് തങ്ങൾ മറ്റു രോഗികളുടെ അടുത്ത് പോകുമെന്ന് ഭീഷണിപ്പെടുത്തിയ ഇവരോട് അങ്ങനെ സംഭവിച്ചാൽ കേസെടുത്ത് ജയിലിൽ അടക്കുമെന്നായിരുന്നു സബ് കലക്ടറുടെ മുന്നറിയിപ്പ്.

കൊ വിഡ് രോഗികളെ പ്രവേശിപ്പിച്ചിരുന്ന തലശേരി ജനറൽ ആശുപത്രിയിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.എ.സി മുറിയും പ്രത്യേക ടോയ്ലറ്റും വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു വിദേശത്തു നിന്നുമെത്തിയ ഇവർ ബഹളം വെച്ചത് ഇല്ലെങ്കിൽ തങ്ങളെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഇവർ ആവശ്യപ്പെട്ടു.പരിമിതികൾക്കിടയിൽ അഡ്ജസ്റ്റ് ചെയ്യണമെന്ന് അപേക്ഷിച്ച ആശുപത്രി ജീവനക്കാരോട് ഇവർ തട്ടിക്കയറി.

ഇവരിൽ ഒരാൾ തലശേരി ജനറൽ ആശുപത്രിയിലെ ഐസോലഷൻ വാർ ഡിനെ കുറിച്ച് തെറ്റായ വിവരങ്ങൾ നവ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഇവർ ഡോക്ടർമാരും നഴ്സുമാരുമായും സഹകരിക്കുന്നില്ലെന്ന വിവരവും പുറത്തു വന്നത്.

ഇതോടെ തലശേരിയിൽ സബ് കലക്ടറുടെ നേത്യത്വത്തിൽ നടന്ന കൊ വിഡ് അവലോകന യോഗത്തിൽ ഇതു ചർച്ചയാവുകയും നിസഹകരണം തുടർന്നാൽ ക്രിമിനൽ കേസെടുത്ത് ഇരുവരെയും അകത്തിടുമെന്ന് കലക്ടർ ഫോണിൽ അറിയിക്കുകയായിരുന്നു.

എന്നാൽ ആശുപത്രിയിൽ ഫൈവ് സ്റ്റാർ സൗകര്യങ്ങളില്ലെങ്കിലും ചികിത്സയുടെയും പരിചരണത്തിന്റെയും ഭക്ഷണത്തിന്റെയും കാര്യത്തിൽ കൃത്യത പാലിക്കുന്നുണ്ടെന്ന് തലശേരി ജനറൽ ആശുപത്രി ജീവനക്കാർ പറഞ്ഞു.

English summary
covid patients against thalasseri sub collector
topbanner

More News from this section

Subscribe by Email