Thursday May 28th, 2020 - 3:36:am

കേരളത്തില്‍ ആദ്യ കൊവിഡ് മരണം; ആശങ്കപ്പെടേണ്ടിതില്ലെന്ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍

RA
കേരളത്തില്‍ ആദ്യ കൊവിഡ് മരണം; ആശങ്കപ്പെടേണ്ടിതില്ലെന്ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍

കൊച്ചി: കേരളത്തില്‍ ആദ്യ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍.കോവിഡ് മരണമാണെങ്കിലും ഉയര്‍ന്ന രക്തസമ്മര്‍ദവും പ്രായാധിക്യവുമാണ് അദ്ദേഹത്തെ മരണത്തിലേക്ക് നയിച്ചതെന്നും മന്ത്രി പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

'മരണപ്പെട്ട മട്ടാഞ്ചേരി സ്വദേശിയ്ക്ക് 69 വയസുണ്ട്. കടുത്ത ഹൃദ്രോഗവും രക്തസമ്മര്‍ദവുമുണ്ടായിരുന്നു. ഇതാണ് കോവിഡ് ബാധ ഗുരുതരമാകാന്‍ കാരണം. ഈ സാഹചര്യത്തിലുള്ള ഒരു രോഗിക്ക് സാധാരണ ന്യുമോണിയ വന്നാല്‍ പോലും സ്ഥിതി അപകടരമാകുമെന്നും അദ്ദേഹം പറ‍ഞ്ഞു.

മട്ടാഞ്ചേരി ചുള്ളിക്കൽ സ്വദേശിയായ അ‌റുപത്തൊമ്പതുകാരനാണ് കള​മശേരി മെഡിക്കൽ കോളേജിൽ
ചികിത്സയിലിരിക്കെ ഇന്ന് രാവിലെ എട്ടോടെ മരണപ്പെട്ടത്. ഇയാൾക്ക് കടുത്ത ഹൃദ്രോഗവും ഉയർന്ന
രക്തസമ്മർദവും ഉണ്ടായിരുന്നെന്നും നേരത്തേ ​ബൈപ്പാസ് ശസ്ത്രക്രിയക്ക് വിധേയനായിട്ടുണ്ടെന്നും
മരണം സംബന്ധിച്ച് മെഡിക്കൽ കോളേജ് നോഡൽ ഓഫീസർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

മാർച്ച് 16ന് ദുബായിൽ നിന്നെത്തിയ ആളെ കടുത്ത ന്യുമോണിയയെ തുടർന്ന് 22നാണ് കൊച്ചിയിലെ
കോവിഡ് ചികിത്സാകേന്ദ്രമായ കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഇയാളുടെ
ഭാര്യയ്ക്കും എയർപോർട്ടിൽ നിന്ന് വീട്ടിലേക്ക് കൊണ്ടുവന്ന ടാക്സി ​ഡ്രൈവര്‍ക്കും കോവിഡ് 19
സ്ഥിരീകരിച്ചിട്ടുണ്ട്.

English summary
covid death report vs sunilkumar response
topbanner

More News from this section

Subscribe by Email