Thursday June 4th, 2020 - 11:23:am

കോവിഡ് മരണം: കൊച്ചിയിലെ രോഗിയെ രക്ഷിക്കാനായി പരമാവധി ശ്രമിച്ചുവെന്ന് കെകെ ശൈലജ

RA
കോവിഡ് മരണം: കൊച്ചിയിലെ രോഗിയെ രക്ഷിക്കാനായി പരമാവധി ശ്രമിച്ചുവെന്ന് കെകെ ശൈലജ

കൊച്ചി: എറണാകുളത്ത് കോവിഡ് രോഗം ബാധിച്ച്‌ മരിച്ചയാളെ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ അദ്ദേഹത്തിന് നേരത്തെ മുതല്‍ ഉണ്ടായിരുന്നു. ഹൃദ്രോഗത്തിന് മരുന്ന് കഴിച്ചിരുന്ന ഇദ്ദേഹത്തിന് ബൈപാസ് സര്‍ജറി കഴിഞ്ഞതാണ്. മാത്രമല്ല ഉയര്‍ന്ന രക്തസമ്മര്‍ദവും ഉണ്ടായിരുന്നെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇത്തരം ആളുകള്‍ക്ക് കോവിഡ് ബാധിച്ചാലാണ് ഗുരുതരമായി മാറുക എന്ന് നേരത്തെ പറഞ്ഞിട്ടുണ്ട്. നിലവില്‍ കോവിഡ് ബാധിച്ച്‌ സംസ്ഥാനത്ത് ചികിത്സയിലുള്ളവരില്‍ കടുത്ത പ്രമേഹമുള്ളവരും വയോധികരുമുണ്ട്. കോട്ടയത്ത് 88, 96 വയസ്സുകാര്‍ ചികിത്സയിലുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

Read more topics: covid death, kk shylaja ,response
English summary
covid death kk shylaja response
topbanner

More News from this section

Subscribe by Email