Tuesday June 2nd, 2020 - 1:00:pm

'നന്ദി മൈ ഡിയർ കേരളം': സന്തോഷത്തോടെ ആശുപത്രി വിട്ട് കോവിഡ് രോഗ മുക്തരായ വിദേശികള്‍

JB
'നന്ദി മൈ ഡിയർ കേരളം': സന്തോഷത്തോടെ ആശുപത്രി വിട്ട് കോവിഡ് രോഗ മുക്തരായ വിദേശികള്‍

കൊച്ചി ∙ കേരളത്തോടും ഇവിടെയുള്ള ആരോഗ്യ പ്രവർത്തകരോടും നന്ദി പറഞ്ഞ് ബ്രിട്ടിഷ് പൗരന്മാർ. കോവിഡ് മുക്തരായ സ്റ്റീവൻ ഹാൻകോക്ക് (61), ഭാര്യ ആൻ വില്യം (61), ജാനറ്റ് ലൈ (83), ജെയിൻ എലിസബത്ത് ജാക്സൺ (63) എന്നിവരാണു ഇന്നലെ ആസ്റ്റർ മെഡ്സിറ്റി ആശുപത്രി വിട്ടത്. സംസ്ഥാനത്ത് ആദ്യമായി കൊവിഡ് രോഗം ബാധിച്ചതായി കണ്ടെത്തി നൂറ് ദിവസം പിന്നിടുമ്പോൾ കേരളത്തിന്‍റെ ആരോഗ്യസംവിധാനം മുഴുവൻ ജാഗ്രതയിലാണ്. ഈ സാഹചര്യത്തിലാണ്, കൊച്ചു കേരളത്തിന്‍റെ ആരോഗ്യരംഗത്തിന്‍റെ മറ്റൊരു നേട്ടമായി എട്ട് വിദേശപൗരർ ആശുപത്രി വിടുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

''തികച്ചും അഭിനന്ദനാർഹം, സന്തോഷം, നന്ദി. ഇവിടത്തെ ഡോക്ടർമാരുടെയും നഴ്സുമാരുടെയും പരിചരണത്തിന്, ഇവിടത്തെ മികച്ച ആരോഗ്യരംഗത്തിന്, സൗകര്യങ്ങൾക്ക്..'', കൊവിഡ് 19 ഭേദമായി ആശുപത്രി വിടുമ്പോൾ ബ്രിട്ടീഷ് സ്വദേശിയായ ജെയ്ൻ ജാക്സണ് നമ്മുടെ നാട്ടിലെ ഡോക്ടർമാരെക്കുറിച്ചും പറയാനുള്ളതിതാണ്. സ്വദേശത്ത് നിന്ന് മൈലുകൾ അകലെ തീർത്തും പരിചിതമല്ലാത്ത നാട്ടിൽ തങ്ങൾക്ക് ലഭിച്ചത് മികച്ച പരിചരണമാണെന്ന് ജെയ്നും മറ്റ് സംഘാംഗങ്ങളും പറയുന്നു.

''ഞങ്ങൾക്ക് ലഭിച്ച പരിചരണം മികച്ചതായിരുന്നു. ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യപ്രവർത്തകർ, ഇത്ര മികച്ച ചികിത്സ ഞങ്ങൾ പ്രതീക്ഷിച്ചിരുന്നതല്ല. തികച്ചും സന്തോഷം'', എന്ന് സ്റ്റീവൻ ഹാൻകോക്ക് പറയുന്നു.

തളർന്ന് പോയ സന്ദർഭങ്ങളിൽ ആരോഗ്യപ്രവർത്തകർ ആത്മവിശ്വാസം പകർന്നുവെന്നും ഇവർ ഓർത്തെടുക്കുന്നു.

''നമുക്ക് വിഷമം വരുമ്പോൾ, ആകെ തളർന്ന് പോയപ്പോഴൊക്കെ ഇവരുണ്ടായിരുന്നു കൂടെ. സഹായത്തിനും പരിചരണത്തിനും'', എന്ന് ആനി വിൽസൺ.

കേരളത്തിന് അഭിമാനകരമായ പ്രവർത്തനം നടത്തിയ തിരുവനന്തപുരം, എറണാകുളം മെഡിക്കൽ കോളജിലെ ആരോഗ്യ പ്രവർത്തകരെ മന്ത്രി കെ. കെ. ശൈലജ അഭിനന്ദിച്ചു. വിദേശ രാജ്യങ്ങളിൽ 60 വയസ്സിനു മുകളിലുള്ളവരെ ഹൈ റിസ്‌ക് വിഭാഗത്തിൽപ്പെടുത്തുമ്പോഴാണ് ഇവിടെ മികച്ച ചികിത്സയിലൂടെ എല്ലാ വിദേശികളുടെയും ജീവൻ രക്ഷിച്ചതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി.

English summary
covid affected foreigners leave hospital
topbanner

More News from this section

Subscribe by Email