Sunday August 9th, 2020 - 7:57:pm

കോവിഡ് 19 : പാവറട്ടി തിരുനാള്‍ ചടങ്ങ് മാത്രം

Anusha Aroli
കോവിഡ് 19 : പാവറട്ടി തിരുനാള്‍ ചടങ്ങ് മാത്രം

തൃശൂര്‍: പ്രസിദ്ധമായ പാവറട്ടി സെന്റ് ജോസഫ് തീര്‍ഥകേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍ ചടങ്ങുകള്‍ മാത്രമായി നടത്തുമെന്ന് തീര്‍ഥകേന്ദ്രം ഭാരവാഹികള്‍ അറിയിച്ചു. മേയ് 2, 3 തീയതികളിലാണ് തിരുനാള്‍. രണ്ട് ദിവസവും വിശ്വാസികള്‍ക്ക് ദേവാലയത്തിലേക്ക് പ്രവേശനമുണ്ടായിരിക്കില്ല.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

രണ്ടിന് ശനിയാഴ്ച വൈകിട്ടുള്ള വി. കുര്‍ബാന, നൊവേന, ലദീഞ്ഞ്, കൂടു തുറക്കല്‍, തിരുനാള്‍ ദിവസമായ ഞായറാഴ്ച രാവിലെ 10 നുള്ള തിരുനാള്‍ പാട്ട് കുര്‍ബാന, സന്ദേശം, ലദീഞ്ഞ്, നൊവേന എന്നിവ ദേവാലയത്തിന്റെ യൂട്യൂബ് ചാനല്‍, പ്രദേശിക ചാനലുകളായ പ്രൈം, ടി.സി.വി. എന്നിവയില്‍ തത്സമയ പ്രക്ഷേപണം നടത്തുമെന്ന് വികാരി ഫാ. ജോണ്‍സണ്‍ ഐനിക്കല്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

English summary
covid 19 thrissur pavaratti thirunal
topbanner

More News from this section

Subscribe by Email