Thursday May 28th, 2020 - 3:44:am

കണ്ണൂരിൽ ഒരാള്‍ക്കു കൂടി കൊറോണ ബാധ

Anusha Aroli
കണ്ണൂരിൽ ഒരാള്‍ക്കു കൂടി കൊറോണ ബാധ

കണ്ണൂര്‍ : ജില്ലയില്‍ ഒരാള്‍ക്കു കൂടി ചൊവ്വാഴ്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. കോട്ടയം പൊയില്‍ ആറാം മൈല്‍ സ്വദേശിയായ 23കാരനാണ് പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചത്. ഇദ്ദേഹം മാര്‍ച്ച് 22ന് ദുബൈയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളം വഴിയാണ് നാട്ടിലെത്തിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ഇദ്ദേഹത്തെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതോടെ ജില്ലയില്‍ കൊറോണ ബാധിതരുടെ എണ്ണം 47 ആയി. ഇവരില്‍ മൂന്നു പേര്‍ തുടര്‍ പരിശോധനകളില്‍ നെഗറ്റീവായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു.

Read more topics: kannur,covid 19 possitive case
English summary
covid 19 possitive case in kannur
topbanner

More News from this section

Subscribe by Email