Friday May 29th, 2020 - 5:21:am

കോവിഡ് 19 : പാലക്കാട്ട് 18,837 പേര്‍ നിരീക്ഷണത്തില്‍

Anusha Aroli
കോവിഡ് 19 : പാലക്കാട്ട് 18,837 പേര്‍ നിരീക്ഷണത്തില്‍

പാലക്കാട്: ജില്ലയില്‍ നാലുപേര്‍ക്കു കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീക്ഷണവും സജീവമായി തുടരുന്നു. ജില്ലയില്‍ മൊത്തം 18,837 പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ 18,805 പേരും വീടുകളിലാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

3 പേര്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും 26 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും 3 പേര്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലുമുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും മറ്റു ജില്ലകളില്‍ നിന്നുമായി പാലക്കാട് ജില്ലയിലേക്ക് എത്തിയവരെയും നിരീക്ഷണത്തിനു വിധേയമാക്കിയതിനാലാണ് എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായത്. 

ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള മറ്റാരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ലെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. എന്‍.ഐ.വി യിലേക്ക് അയച്ച 371 സാമ്പിളുകളില്‍ ഫലം വന്ന 293 എണ്ണവും നെഗറ്റീവും 4 എണ്ണം പോസിറ്റീവുമാണ്. ഇതുവരെ 23176 പേരാണ് നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. ഇവരില്‍ 4339 പേരുടെ നിരീക്ഷണ കാലാവധി പൂര്‍ത്തീകരിച്ചു. 1974 ഫോണ്‍ കോളുകളാണ് കണ്‍ട്രോള്‍ റൂമിലേക്ക് വന്നത്.

സമ്പര്‍ക്ക വിലക്കുള്ള വ്യക്തികള്‍ നിയന്ത്രണം ലംഘിച്ച് യാത്ര ചെയ്താല്‍ അറസ്റ്റ് ചെയ്യും. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഒ.പി.യിലോ കാഷ്വാല്‍റ്റിയിലോ പോകരുത്. അവര്‍ ഐസൊലേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ള വാര്‍ഡിലേക്ക് മാത്രം എത്തണം. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ പരമാവധി വീടിനുള്ളില്‍ തന്നെ കഴിയണം.

അനാവശ്യ യാത്രകള്‍ ഒഴിവാക്കുക. പുറത്തേക്കിറങ്ങുകയാണെങ്കില്‍ മറ്റുള്ളവരുമായി ഒരു മീറ്റര്‍ അകലം പാലിക്കുക. രോഗലക്ഷണങ്ങള്‍ ഉള്ളവരുമായി ഒരു വിധത്തിലും ഇടപെടാതിരിക്കുക എന്നിവയും ശ്രദ്ധിക്കണം. കാള്‍ സെന്റര്‍ നമ്പര്‍: 0491 2505264, 2505189.

Read more topics: covid 19,observation list,palakkad
English summary
covid 19 observation list in palakkad
topbanner

More News from this section

Subscribe by Email