Thursday June 4th, 2020 - 5:33:pm

വിളിക്കുന്നവരെ നിരാശപ്പെടുത്താതെ അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന കണ്ണൂർ ജില്ലാ പഞ്ചായത്തിനൊപ്പം ഫുട്‌ബോള്‍ താരം സി കെ വിനീതും

Anusha Aroli
വിളിക്കുന്നവരെ നിരാശപ്പെടുത്താതെ അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന കണ്ണൂർ ജില്ലാ പഞ്ചായത്തിനൊപ്പം ഫുട്‌ബോള്‍ താരം സി കെ വിനീതും

കണ്ണൂർ : എല്ലാവരും വെറുതെ വീട്ടില്‍ ഇരിക്കുകയല്ലേ..ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ നമ്മള്‍ ഇപ്പോഴെങ്കിലും ചെയ്യണം. അവശ്യ സാധനങ്ങള്‍ എത്തിച്ചു നല്‍കുന്നതിനായി ജില്ലാ പഞ്ചായത്തില്‍ ആരംഭിച്ച കാള്‍ സെന്ററില്‍ ഇരു ന്ന് ഫുട്‌ബോള്‍ താരം സി കെ വിനീത് പറയുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പറയുന്നതിനിടയില്‍ ഒരു കോള്‍.. മത്സ്യമുണ്ടോ? ഇല്ലെന്നു മറുപടി. ചെമ്മീന്‍ ഉണ്ടോവുമോ എന്നായി അടുത്ത ചോദ്യം. സി കെ വിനീത് ആവശ്യക്കാരന്റെ പേരും വേണ്ടവയുടെ ലിസ്റ്റും എഴുതിയെടുത്തു. കൂ ട്ടത്തില്‍ മത്സ്യം ഉണ്ടെങ്കില്‍ എത്തിക്കാമെ ന്ന ഉറപ്പും. വിവിധ ആവശ്യങ്ങളുമായാണ് ആളുകള്‍ കാള്‍ സെന്ററിനെ സമീപിക്കുന്നത്. വിളിക്കുന്നവരെ നിരാശപ്പെടുത്താതെ അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുകയാണ് അധികൃതര്‍. പഞ്ചായത്തുകളില്‍ ആരംഭി ച്ച കാള്‍ സെന്ററിന്റെ ഉദ്ഘാടനം സി കെ വിനീത് നിര്‍വ്വഹിച്ചു. പെരിങ്ങോം വയക്കര പഞ്ചായത്ത് ആരംഭിക്കു ന്ന കാള്‍ സെന്ററിന്റെതായിരുന്നു ആദ്യ കാള്‍.

ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍നി ന്നും നിരവധി കോളുകളാണ് ദിവസവും എത്തുന്നത്. അതിനാല്‍ കാള്‍ സെന്ററിന്റെ സേവനം എല്ലാ പഞ്ചായത്തുകളിലും ആരംഭിക്കുകയാണെ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് പറഞ്ഞു. ആവശ്യക്കാരന്റെ പേര്, നമ്പര്‍, വേണ്ടവയുടെ ലിസ്റ്റ് എ ന്നി വ ചോദിച്ചറിയും. വാട്‌സ് ആപ്പിലും ലിസ്റ്റ് അയക്കുന്നുണ്ട്. മറ്റ് പഞ്ചായത്തുകളില്‍ നി ന്നു വിളിക്കുന്നവര്‍ക്ക് അതത് പഞ്ചായത്ത് കാള്‍ സെന്ററിലെ നമ്പര്‍ നല്‍കും. മരു ന്നി ന് വേണ്ടിയും നിരവധി ആള്‍ക്കാര്‍ വിളിക്കുന്നുണ്ട്.

ആവശ്യം വരുകയാണെങ്കില്‍ വരും ദിവസങ്ങളിലും താന്‍ കാള്‍ സെന്ററില്‍ എത്തിച്ചേരുമെന്നു സി കെ വിനീത് പറഞ്ഞു. ഗായിക സയനോര ഫിലിപ്പും സി കെ വിനീത് ഉണ്ടെ ന്ന് അറിഞ്ഞ് അവിടെ എത്തിയിരു ന്ന് . കുശലാന്വേഷണത്തിന് ശേഷം അവര്‍ തന്റെ ജോലികളില്‍ മുഴുകി. സയനോര നേരത്തെ തന്നെ കാള്‍ സെന്ററിന്റെ ഭാഗമായി പ്രവര്‍ത്തിക്കുകയാണ്.
ചെറിയ കു ട്ടി കളുടെ വിളിയും ഇവിടെ എത്തുന്നുണ്ട് .

ലെയ്‌സിനും മിഠായികള്‍ക്കും വേണ്ടിയാണെ ന്ന് മാത്രം. ജില്ലാ ഭരണ കൂടം, ജില്ലാ പഞ്ചായത്ത്, കോര്‍പ്പറേഷന്‍, ജില്ലാ സ്‌പോര്‍ടസ് കൗസില്‍, യുവജനക്ഷേമ ബോര്‍ഡ്, നെഹ്‌റു യുവ കേന്ദ്ര, കുടുംബശ്രീ, വനിത ശിശു വികസന വകുപ്പ്, എന്‍ സി സി, എന്‍ എസ് എസ് ഉള്‍പ്പടെയുള്ള സദ്ധ സംഘടനകള്‍ എിവരെ ഏകോപിപ്പിച്ചാണ് കോള്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ സജ്ജീകരിച്ചിരിക്കുന്ന ത്.

English summary
covid 19 kannur jilla panchayath call center football player ck vineeth
topbanner

More News from this section

Subscribe by Email