Wednesday April 8th, 2020 - 1:03:am
topbanner

കോവിഡ് 19 : നിയന്ത്രണങ്ങള്‍ ലംഘിച്ച് വാഹനങ്ങള്‍ നിരത്തിലിറക്കല്‍ : ആലപ്പുഴയിൽ 178 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

Anusha Aroli
കോവിഡ് 19 : നിയന്ത്രണങ്ങള്‍ ലംഘിച്ച് വാഹനങ്ങള്‍ നിരത്തിലിറക്കല്‍ : ആലപ്പുഴയിൽ 178 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

ആലപ്പുഴ: ജില്ലയില്‍ 144 പ്രഖ്യാപിച്ചിട്ടും നിയന്ത്രണങ്ങള്‍ ലംഘിച്ച് നിരത്തിലിറങ്ങിയവര്‍ക്കെതിരെ 178 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ സബ്ഡിവിഷനുകളായ കായംകുളത്ത് 40, ചെങ്ങന്നൂരില്‍ 48, ആലപ്പുഴയില്‍ 43, ചേര്‍ത്തലയില്‍ 47 എന്നിങ്ങനെയാണ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നിയന്ത്രണങ്ങള്‍ ലംഘിച്ച് ഇരുചക്ര വാഹനങ്ങളിലും സ്വകാര്യ കാറുകളിലും കൂടുതല്‍ ആളുകള്‍ യാത്ര ചെയ്തതിനാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. നിയന്ത്രണങ്ങള്‍ ലംഘിച്ച് റോഡില്‍ ഇറങ്ങുകയോ സത്യവാങ്മൂലം കള്ളമെന്ന് ബോധ്യപ്പെടുകയോ ചെയ്യുന്ന സാഹചര്യത്തില്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍, ഡ്രൈവറുടെ ലൈസന്‍സ് എന്നിവ റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

നിയന്ത്രണങ്ങള്‍ ലംഘിച്ച് നിരത്തിലിറങ്ങിയ വാഹനങ്ങള്‍ക്കെതിരെ ഇന്നലെയും (24-03-2020) കേസെടുത്തിരുന്നു. 301 കേസുകളാണ് ഇന്നലെ രജിസ്റ്റര്‍ ചെയ്തത്.

English summary
covid 19 arrest in alappuzha district
topbanner

More News from this section

Subscribe by Email