Saturday September 19th, 2020 - 9:09:am

  ബാര്‍ട്ടര്‍ രീതിയില്‍ സാധനങ്ങള്‍ കൈമാറി മലപ്പുറത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

Raji E R
   ബാര്‍ട്ടര്‍ രീതിയില്‍ സാധനങ്ങള്‍ കൈമാറി മലപ്പുറത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

 കൊവിഡ് 19 മഹാമാരിയുടെ സമയത്ത്ഭക്ഷ്യ കിറ്റ് വിതരണത്തിന്റെ നിരവധി നന്മ നിറഞ്ഞ കാഴ്ചകള്‍ ലോക്ക് ഡൗണ്‍ കാലത്ത് നമ്മള്‍ കാണുകയുണ്ടായി. എന്നാല്‍ പരസ്പര സഹവര്‍ത്തിത്വം കൊണ്ട് പ്രതിസന്ധി കാലത്തെ മറികടക്കുകയാണ് മലപ്പുറം താനൂര്‍ ദേവധാര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. തങ്ങളുടെ പക്കലുള്ള പച്ചക്കറികള്‍ ബാര്‍ട്ടര്‍ രീതിയില്‍ പര്‌സപരം കൈമാറിയാണ് വിദ്യാര്‍ഥികള്‍ മാതൃക തീര്‍ക്കുന്നത്

തിരൂര്‍ ദേവധാര്‍ സ്‌കൂള്‍ അധികൃതര്‍ തന്നെയാണ് ലോക്ക് ഡൗണ്‍ കാലത്ത് വ്യത്യസ്തമായ ആശയം കൊണ്ടുവന്നത്. ആര്‍ക്കും എന്തും വെക്കാം, എടുക്കാം എന്ന പേരിലാണ് പദ്ധതി. വിദ്യാര്‍ത്ഥികള്‍ക്ക് തന്റെ വീട്ടിലുള്ള പഴം, പച്ചക്കറി തുടങ്ങിയ സാധനങ്ങളും ഉല്‍പ്പന്നങ്ങളും മിച്ചം വരുന്ന മറ്റ് സാധനങ്ങളും സ്‌കൂളില്‍ പ്രത്യേകം തയ്യാറാക്കിയ വിതരണ കേന്ദ്രത്തില്‍ എത്തിക്കാം. അവരുടെ വീട്ടില്‍ ഇല്ലാത്ത സാധനങ്ങള്‍ ആവശ്യാര്‍ഥം കൊണ്ടു പോവുകയും ചെയ്യാം.

പണമിടപാട് ഒന്നുമില്ല. ബാര്‍ട്ടര്‍ രീതിയിലുള്ള സാധന കൈമാറ്റമാണ് നടപ്പിലാക്കുന്നത്. കൊണ്ടു വരാന്‍ ഒന്നും ഇല്ലാത്തവനും ആവശ്യമുള്ളത് കൊണ്ടു പോകാന്‍ മടി കാണിക്കേണ്ടതില്ല. സ്‌കൂളിലെ ഒരു കുട്ടിയുടെ കുടുംബവും ലോക്ക് ഡൗണ്‍ കാലത്ത് പട്ടിണിയിലാവരുത് എന്നാണ് പദ്ധതിക്ക് പിന്നിലെ സംഘാടകരുടെ ലക്ഷ്യ.

അദ്ധ്യാപകരുടെയും പി.ടി.എയുടെയും നേതൃത്വത്തിലാണ് പദ്ധതിയുടെ പ്രവര്‍ത്തനം. കൈത്താങ്ങ് ആകുന്നതിന് ഒപ്പം വിദ്യാര്‍ത്ഥികളുടെ ഐക്യവും കെട്ടുറപ്പും വര്‍ധിപ്പിക്കാന്‍ പദ്ധതിക്ക് കഴിഞ്ഞതായി ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.

 

English summary
Malappuram school students delivering goods in barter style
topbanner

More News from this section

Subscribe by Email