Saturday September 19th, 2020 - 8:52:am

പാലക്കാട് ഡെങ്കിപനി പടരുന്നു: 9 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

Raji E R
 പാലക്കാട് ഡെങ്കിപനി പടരുന്നു: 9 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

പാലക്കാട് ;ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഡെങ്കിപ്പനി പടരുന്നു. 9 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കം കുറിച്ചിട്ടുണ്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കല്ലടിക്കോട് ഭാഗത്ത് 4 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ആനക്കര പഞ്ചായത്തില്‍ 4 പേര്‍ക്ക് പ്രഥമിക പരിശോധനയില്‍ രോഗം കണ്ടെത്തി. ഒരാള്‍ക്ക് രണ്ട് തവണ നടത്തിയ പരിശോധനയിലും ഡെങ്കി പോസിറ്റീവായി.

രോഗം പടരുന്ന പ്രദേശങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കൊതുക് ഉറവിട നശീകരണം, മരുന്ന് തളിക്കല്‍ എന്നിവയും നടത്തി. ലോക്ക്ഡൗണായതിനാല്‍ പല സ്ഥലത്തും മാലിന്യനീക്കം നടക്കാത്തതും, വേനല്‍ മഴയില്‍ വെള്ളം കെട്ടികിടക്കുന്നതുമാണ് കൊതുകുകള്‍ പെരുകുന്നതിന് കാരണം.

Read more topics: palakkad, OCKDOWN , KERALA, Palakkad
English summary
Dengue fever spreading in Palakkad: 9 people confirmed the disease
topbanner

More News from this section

Subscribe by Email