Sunday April 5th, 2020 - 9:43:am
topbanner

വ്യാജ വാഹന രജിസ്‌ട്രേഷന്‍: സുരേഷ് ഗോപിക്കെതിരായ ക്രൈംബ്രാഞ്ച് കുറ്റപത്രം കോടതി മടക്കി

JB
 വ്യാജ വാഹന രജിസ്‌ട്രേഷന്‍: സുരേഷ് ഗോപിക്കെതിരായ ക്രൈംബ്രാഞ്ച് കുറ്റപത്രം കോടതി മടക്കി

തിരുവനന്തപുരം: പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസില്‍ നടനും ബിജെപി രാജ്യസഭാംഗവുമായ സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം കോടതി മടക്കി നല്‍കി. തിരുവനന്തപുരം ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കുറ്റപത്രം അന്വേഷണ ഉദ്യോഗസ്ഥന് മടക്കി നല്‍കിയത്. കുറ്റപത്രം പരിഗണിക്കാന്‍ അധികാരമില്ലെന്ന് ചൂണ്ടികാട്ടിയാണ് കോടതി നടപടി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയില്‍ നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പുതുച്ചേരിയിലെ വ്യാജ വിലാസത്തില്‍ ആഡംബര കാര്‍ റജിസ്റ്റര്‍ ചെയ്ത് കേരളത്തില്‍ അടയ്ക്കേണ്ട നികുതി വെട്ടിച്ച കേസിലാണ് സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ 2018 ജനുവരി 15 നാണ് സുരേഷ് ഗോപിയെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തതിരുന്നു. ഉടന്‍ ജാമ്യത്തില്‍ വിടുകയും ചെയ്തു.

കൃഷിയിടത്തില്‍ പോകാന്‍ വേണ്ടിയാണ് ഓഡി കാര്‍ വാങ്ങിയതെന്നാണ് നേരത്തെ സുരേഷ് ഗോപി ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴി. ഇത് നുണയാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്തത്. സുരേഷ് ഗോപിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.

English summary
court reject suresh gopi against crime branch report
topbanner

More News from this section

Subscribe by Email