Saturday April 4th, 2020 - 8:34:pm
topbanner

കൊറോണ വൈറസ്; സംസ്ഥാനത്ത് ചികിത്സയിലുണ്ടായിരുന്ന രണ്ടാമത്തെ വിദ്യാര്‍ഥിയും ആശുപത്രി വിട്ടു

JB
 കൊറോണ വൈറസ്; സംസ്ഥാനത്ത് ചികിത്സയിലുണ്ടായിരുന്ന രണ്ടാമത്തെ വിദ്യാര്‍ഥിയും ആശുപത്രി വിട്ടു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ച് ചികിത്സയില്‍ ഉണ്ടായിരുന്ന മൂന്ന് പേരില്‍ രണ്ടാമത്തെ വിദ്യാര്‍ത്ഥിയും ആശുപത്രി വിട്ടു. കൊറോണ വൈറസ് സ്ഥിരീകരിച്ച് കാസര്‍ഗോഡ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിയുടെ തുടര്‍ പരിശോധനാ ഫലം നെഗറ്റീവാണ്. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിയെ ഡിസ്ചാര്‍ജ് ചെയ്യാന്‍ തീരുമാനിച്ചത്.ആദ്യം രോഗം സ്ഥിരീകരിച്ച തൃശൂര്‍ സ്വദേശിനി മാത്രമാണ് ഇനി ആശുപത്രിയില്‍ തുടരുന്നത്. സംസ്ഥാനത്ത് ആകെ 2210 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അതേസമയം, ചൈനയില്‍ നിന്ന് പടര്‍ന്ന കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1665 ആയി. കഴിഞ്ഞ ദിവസം രോഗം ബാധിച്ച 142 പേരാണ് മരിച്ചത്. തുടര്‍ച്ചയായ മൂന്നാം ദിവസവും പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ കുറവു വന്നത് ആശ്വാസകരമാണെന്ന് വിദഗ്ധര്‍ വെളിപ്പെടുത്തുന്നു.

 

English summary
corona virus second student who was undergoing treatment in kerala has been discharged
topbanner

More News from this section

Subscribe by Email