Saturday April 11th, 2020 - 1:38:am
topbanner

കൊറോണ വൈറസ്: കണ്ണൂരിൽ പുതുതായി 11 പേര്‍ കൂടി നിരീക്ഷണത്തില്‍

Anusha Aroli
കൊറോണ വൈറസ്: കണ്ണൂരിൽ  പുതുതായി 11 പേര്‍ കൂടി നിരീക്ഷണത്തില്‍

കണ്ണൂർ : കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പുതുതായി ജില്ലയില്‍ 11 പേരെ കൂടി നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ജില്ലയില്‍ കൊറോണ വൈറസ് ബാധ സംശയിച്ച് പരിശോധനക്കയച്ച 14 സാമ്പിളുകളുടെയും ഫലം നെഗറ്റീവാണ്. ഒരാള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ചികില്‍സയിലുണ്ട്. 195 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അധ്യക്ഷതയില്‍ പ്രോഗ്രാം ഓഫീസര്‍മാര്‍ ഇന്നലെയും യോഗം ചേര്‍ന്ന് ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്നലെ മാത്രം 1433 യാത്രക്കാരെ മെഡിക്കല്‍ സംഘം പരിശോധനയ്ക്കു വിധേയമാക്കിയതായി ഡിഎംഒ അറിയിച്ചു.

Read more topics: corona virus, Kannur district
English summary
corona virus possitive results in Kannur district
topbanner

More News from this section

Subscribe by Email