Tuesday March 31st, 2020 - 9:40:pm
topbanner

കൊറോണ വൈറസ് : കോഴിക്കോട് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 223 പേര്‍

Anusha Aroli
കൊറോണ വൈറസ് : കോഴിക്കോട് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 223 പേര്‍

കോഴിക്കോട്: കൊറോണയുമായി ബന്ധപ്പെട്ട് ജില്ലയില്‍ പുതുതായി രണ്ടു പേര്‍ ഉള്‍പ്പെടെ ഇനി 223 പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. 28 ദിവസം നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയ 18 പേരുള്‍പ്പെടെ ആകെ 183 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പുതുതായി ഒരാളെ ഇന്നലെ (ഫെബ്രുവരി 15) ബീച്ച് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുകയും രണ്ട് പേരെ ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു. ഇപ്പോള്‍ ബീച്ച് ആശുപത്രിയില്‍ ഒരാളും മെഡിക്കല്‍ കോളേജില്‍ ഒരാളും ഉള്‍പ്പെടെ രണ്ട് പേര്‍ നിരീക്ഷണത്തിലുണ്ട്.

ഇന്നലെ (ഫെബ്രുവരി 15) ഒരു സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. റിസള്‍ട്ടൊന്നും ലഭിച്ചിട്ടില്ല. ഇതോടെ ഇതുവരെ 31 സാംപിള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 26 എണ്ണത്തിന്റെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനിലൂടെ ഒരാള്‍ക്ക് കൗണ്‍സിലിംഗ് നടത്തി.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേംബറില്‍ അവലോകന യോഗം ചേരുകയും ജില്ലാ തല പ്രോഗ്രാം ഓഫീസര്‍മാര്‍ ബ്ലോക്ക് അവലോകന യോഗങ്ങളില്‍ പങ്കെടുത്തതിന്റെ വിശദാംശങ്ങള്‍ വിലയിരുത്തുകയും ചെയ്തു. ബോധവല്‍ക്കരണ ക്ലാസുകളും സോഷ്യല്‍ മീഡിയയിലൂടെയുള്ള ബോധവല്‍ക്കണ പ്രവര്‍ത്തനങ്ങളും തുടരുന്നുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

 

Read more topics: kozhikode,corona virus,
English summary
corona virus observation list in kozhikode district
topbanner

More News from this section

Subscribe by Email