Tuesday September 29th, 2020 - 8:22:pm

രോഗമുക്തി നേടിയ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി

JB
 രോഗമുക്തി നേടിയ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി

കണ്ണൂര്‍; കോവിഡ് 19 രോഗമുക്തി നേടിയ യുവതി പ്രസവിച്ചു. കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ ചികിത്സതേടിയ യുവതിയാണ് ഇന്ന് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.കഴിഞ്ഞ മാര്‍ച്ച് 20നാണ് കാസര്‍ഗോഡ് ജില്ലയില്‍ നിന്നും കോവിഡ് 19 ബാധിച്ച യുവതിയെയും ഭര്‍ത്താവിനെ പരിയാരത്ത് എത്തിച്ചത്. തുടര്‍ന്നുള്ള ചികിത്സയില്‍ ഇവരുടെ രോഗം ഭേദമായി. ഏപ്രില്‍ 9ന് പുറത്ത് വന്ന പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. എന്നാല്‍ പ്രസവ തീയതി അടുത്തതിനാല്‍ യുവതിയും ഭര്‍ത്താവും ആശുപത്രിയില്‍ തന്നെ തുടര്‍ന്നു.ഇന്ന് ഉച്ചക്ക് 12.20നാണ് മൂന്നു കിലോ ഭാരമുള്ള ഒരു ആണ്കുഞ്ഞിന് യുവതി ജന്മം നല്കിയത്. ഗൈനക്കോളജി വിഭാഗം മേധാവി ഡോ. അജിത്തിന്റെ നേതൃത്വത്തില്‍ ഉള്ള പ്രത്യേക മെഡിക്കല്‍ സംഘം രാവിലെ 11 മണി മുതല്‍ തന്നെ തയ്യാറായിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അനസ്തേഷ്യ വിഭാഗത്തിലെ മേധാവി ഡോ ചാള്‍സ് , പീഡിയാട്രിക് വിഭാഗം മേധാവി ഡോ. മുഹമ്മദ് എന്നവര്‍ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി. പ്രത്യേകം സജ്ജീകരിച്ച ഓപ്പറേഷന്‍ തിയേറ്ററില്‍ ആണ് യുവതിയെ സിസേറിയന് വിധേയമാക്കിയത്. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം തൃപ്തികരമാണ്.

പ്രിന്‍സിപ്പല്‍ ഡോ എന്‍.റോയ്,മെഡിക്കല്‍ സൂപ്രണ്ട് ഡോ.സുദീപ്, കോവിഡ് ടീമിലെ ഡോക്ടര്‍മാര്‍, നേഴ്സുമാര്‍ മറ്റ് പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവര്‍ നവജാത ശിശുവിനും അമ്മയ്ക്കും ആശംസകള്‍ നേര്‍ന്നു. കുറച്ചുദിവസം കൂടി അമ്മയും കുഞ്ഞും ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരും

 

English summary
corona recoverd women deliverys baby boy
topbanner

More News from this section

Subscribe by Email