Wednesday April 8th, 2020 - 12:49:am
topbanner

ബഹ്‌റൈനില്‍ മലയാളി നഴ്‌സിന് കൊറോണ സ്ഥിരീകരിച്ചു ; യുഎഇയില്‍ 11 പേര്‍ക്ക് കൂടി രോഗ ബാധ

suji
ബഹ്‌റൈനില്‍ മലയാളി നഴ്‌സിന് കൊറോണ സ്ഥിരീകരിച്ചു ; യുഎഇയില്‍ 11 പേര്‍ക്ക് കൂടി രോഗ ബാധ

ബഹ്‌റൈനില്‍ മലയാളിയായ നഴ്‌സിന് കൊറോണ രോഗബാധ സ്ഥിരീകരിച്ചു. കാസര്‍കോട് സ്വദേശിയായ യുവതിക്കാണ് വൈറസ് ബാധയുണെന്ന് കണ്ടെത്തിയിരിക്കുന്നത്. രോഗബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

രോഗബാധയേറ്റിട്ടുണ്ടോ എന്നറിയുന്നതിനായി ഇവരുടെ ഭര്‍ത്താവിന്റെയും കുട്ടിയുടെയും ശരീര സാംപിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. അതേസമയം യു.എ.ഇയില്‍ 11 പേര്‍ക്ക് കൂടി കൊറോണ രോഗബാധ ഉണ്ടായതായി സ്ഥിരീകരിച്ചിട്ടുണ്ട്.ഇതോടെ രാജ്യത്തെ കൊറോണ രോഗബാധിതരുടെ എണ്ണം 85 ആയി ഉയര്‍ന്നതായി യു.എ.ഇ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ഒടുവില്‍ ലഭിച്ച കണക്ക് പ്രകാരം ബഹ്‌റൈനില്‍ 195 പേരെയാണ് വൈറസ് ബാധിച്ചിരിക്കുന്നത്. രാജ്യത്ത് 35 പേര്‍ രോഗബാധയില്‍ നിന്നും രക്ഷനേടിയിട്ടുണ്ടെന്നാണ് വിവരം.

 

Read more topics: corona,malayali nurse , bahrain
English summary
corona confirmed malayali nurse in bahrain
topbanner

More News from this section

Subscribe by Email