Monday September 20th, 2021 - 7:33:am

ഫേയ്സ്ബുക്കില്‍ വിവാദ പോസ്റ്റ് ഇട്ടെന്ന പരാതിയില്‍ ദീപ നിശാന്തിനെതിരെ പോലീസ് കേസ് എടുത്തു

akhila
 ഫേയ്സ്ബുക്കില്‍ വിവാദ പോസ്റ്റ് ഇട്ടെന്ന പരാതിയില്‍ ദീപ നിശാന്തിനെതിരെ പോലീസ് കേസ് എടുത്തു

തൃശൂര്‍: സമൂഹമാധ്യമങ്ങളിലൂടെ വര്‍ഗീയ കലാപം ഉണ്ടാക്കുന്ന തരത്തില്‍ ഫേയ്സ്ബുക്കില്‍ പോസ്റ്റ് ഇട്ടെന്ന പരാതിയില്‍ മലയാളം അദ്ധ്യാപിക ദീപ നിശാന്തിനെതിരെ പോലീസ് കേസ് എടുത്തു. ദീപ നിശാന്തിനെതിരെ, മുളങ്കുന്നത്തുകാവ് സ്വദേശി സുകു സി ആറിന്റൈ പരാതിയിലാണ് തൃശൂര്‍ സിജെഎം കോടതി കേസെടുക്കാന്‍ ഉത്തരവിട്ടത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ ഏപ്രില്‍ നാലിന് കത്വ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ 31 ശതമാനം ഹിന്ദുമതവിശ്വാസികളെയും വെടിവെച്ചു കൊന്ന് നീതി നടപ്പാക്കണമെന്ന ദീപാ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഏറെ വിവാദമായിരുന്നു. ഹിന്ദുമതവിശ്വാസികള്‍ക്കു നേരെയുളള ആക്രമണത്തിനുളള ആഹ്വാനമാണിതെന്നും ഇതിനെതിരെ നടപടി വേണമെന്നുമായിരുന്നു പരാതിക്കാരന്റെ വാദം.

 

Read more topics: facebook, case, deepa nishanth
English summary
controversial facebook post the police took the case against deepa nishanth
topbanner

More News from this section

Subscribe by Email