Wednesday September 23rd, 2020 - 6:24:pm

അയോധ്യ വിധി; യുപിയില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നു; അയോധ്യയില്‍ മാത്രം 5000ത്തോളം സുരക്ഷ സൈനികര്‍

JB
അയോധ്യ വിധി; യുപിയില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നു; അയോധ്യയില്‍ മാത്രം 5000ത്തോളം സുരക്ഷ സൈനികര്‍

ലഖ്‌നൗ: അയോധ്യ ഭൂമി തര്‍ക്ക കേസില്‍ വിധി വരുന്ന പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശില്‍ സുരക്ഷ ശക്തമാക്കി. സംസ്ഥാനത്ത് പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നു. ജില്ലാതലത്തിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.അയോധ്യയില്‍ മാത്രം 5000ത്തോളം സുരക്ഷ സൈനികരെയാണ് വിന്യസിച്ചിരിക്കുന്നത്. അടിയന്തര സാഹചര്യം നേരിടാന്‍ ഹെലികോപ്ടറും തയ്യാറാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഉത്തര്‍പ്രദേശില്‍ എല്ലാ തരം റാലികളും ജാഥകളും നിരോധിച്ചു. സാമൂഹ്യമാധ്യമങ്ങള്‍ കര്‍ശന നിരീക്ഷണത്തിലാണ്. റെയില്‍വേ പൊലീസ് ഫോഴ്‌സിലെ ഉദ്യോഗസ്ഥരുടെ അവധി റദ്ദാക്കി.

യുപിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. ഡല്‍ഹി, മധ്യപ്രദേശ്, കര്‍ണാടകം, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. സമാധാനവും ഐക്യവും നിലനിര്‍ത്തണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദ്ദേശിച്ചു.

Read more topics: control room, open in delhi,
English summary
control room open in delhi
topbanner

More News from this section

Subscribe by Email