Sunday March 29th, 2020 - 5:10:am
topbanner

വിവാദ കാര്‍ട്ടൂണ്‍: ലളിതകലാ അക്കാദമി സെക്രട്ടറിക്കെതിരെ വധഭീഷണി മുഴക്കിയ ആൾ അറസ്റ്റിൽ

RA
വിവാദ കാര്‍ട്ടൂണ്‍:  ലളിതകലാ അക്കാദമി സെക്രട്ടറിക്കെതിരെ വധഭീഷണി മുഴക്കിയ ആൾ അറസ്റ്റിൽ

തൃശ്ശൂര്‍: കാര്‍ട്ടൂണ്‍ വിവാദത്തില്‍ കേരള ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന് നേരെ വധഭീഷണി മുഴക്കിയയാള്‍ അറസ്റ്റില്‍. എറണാകുളം ചേരാനെല്ലൂര്‍ എടവൂര്‍ ചിറ്റപ്പറമ്പന്‍ ഹൗസില്‍ സി.പി തോമസ് (45) ആണ് അറസ്റ്റിലായത്. ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു. ജൂണ്‍ 13നാണ് പൊന്ന്യം ചന്ദ്രനെ ഫോണില്‍ വിളിച്ച്‌ സി.പി തോമസ് വധഭീഷണി മുഴക്കിയത്.

 ഇതേതുടര്‍ന്ന് പൊന്ന്യം ചന്ദ്രന്‍ നല്‍കിയ പരാതി പ്രകാരം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കത്തോലിക്കാസഭയുടെ പ്രതിനിധി എന്ന് പറഞ്ഞു തോമസ് തുടങ്ങിയ ഫോണ്‍വിളി ഇരുപതുമിനിറ്റോളം നീണ്ടിരുന്നു. ഫോണ്‍ സംഭാഷണത്തിന്റെ വോയിസ് റെക്കോര്‍ഡും പരാതിക്കൊപ്പം നല്‍കിയിരുന്നു. തൃശ്ശൂര്‍ ഈസ്റ്റ് എസ്.ഐ ഉമേഷ് കെ. നേതൃത്വം നല്‍കിയ സംഘമാണ് അറസ്റ്റ് ചെയ്തത്.

കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വിമര്‍ശനാത്മകമായി ചിത്രീകരിച്ച കെ.കെ സുഭാഷിന്റെ കാര്‍ട്ടൂണിന് പുസ്‌കാരം നല്‍കാനുള്ള ലളിതകല അക്കാദമിയുടെ തീരുമാനം വിവാദമായിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
contraversy cartoon accused arrest
topbanner

More News from this section

Subscribe by Email