Sunday March 29th, 2020 - 5:01:am
topbanner

മകന്‍റെ പേരിലുള്ള അഴിമതി ആരോപണത്തിന് പിന്നിൽ ചില നിക്ഷിപ്ത താത്പര്യക്കാരെന്ന് കാനം രാജേന്ദ്രൻ

RA
മകന്‍റെ പേരിലുള്ള അഴിമതി ആരോപണത്തിന് പിന്നിൽ ചില  നിക്ഷിപ്ത താത്പര്യക്കാരെന്ന് കാനം രാജേന്ദ്രൻ

തിരുവനന്തപുരം: മകന്‍റെ പേരിലുള്ള അഴിമതി ആരോപണം തള്ളി കാനം രാജേന്ദ്രന്‍ രം​ഗത്ത് . എനിക്ക് മകനുണ്ടായതും അവന് പ്രായപൂര്‍ത്തിയായതും ഇപ്പോഴല്ലെന്നും പെട്ടെന്നുണ്ടായ ആരോപണങ്ങള്‍ക്ക് പിന്നില്‍ ചില നിക്ഷിപ്ത താത്പര്യക്കാരാണെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു.

കാനം രാജേന്ദ്രന്റെ മകന്‍ സിവില്‍ സപ്ലൈസിലേക്ക് ഭക്ഷ്യവസ്തുകള്‍ വിതരണം ചെയ്യുന്നതിനുള്ള കരാര്‍ ഏറ്റെടുക്കുകയും അതില്‍ വന്‍ അഴിമതി കാണിക്കുകയും ചെയ്തു. ഈ അഴിമതി വച്ച് സിപിഎം കാനത്തെ വിരട്ടി നിര്‍ത്തിയിരിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കാനത്തിന്‍റെ പ്രതികരണം.

അത്തരത്തിലുള്ള കഥകൾ മാധ്യമങ്ങൾ കെട്ടിച്ചമക്കുന്നതാണെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. ഈ വയസുകാലത്ത് തന്നെ ആര് ബ്ലാക്ക് മെയിൽ ചെയ്യാനാണെന്ന് ചോദിച്ച കാനം ആരോപണങ്ങളെ പൂർണ്ണമായും തള്ളി.

സിപിഐഎമ്മിന്റെ തടവറയിലാണ് കാനം എന്ന തരത്തിലുള്ള ആരോപണങ്ങൾ സംബന്ധിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ അതൊക്കെ നിങ്ങൾ പറയുന്നതല്ലേ എന്നായിരുന്നു കാനത്തിന്റെ മറുചോദ്യം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
contraversy answer kanamrajendran
topbanner

More News from this section

Subscribe by Email