Sunday October 20th, 2019 - 1:38:am
topbanner

ശിവകുമാറിന്റെ അറസ്റ്റ്; കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ വന്‍ പ്രതിഷേധം; ബസുകള്‍ക്ക് കല്ലേറ്

JB
  ശിവകുമാറിന്റെ അറസ്റ്റ്; കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ വന്‍ പ്രതിഷേധം; ബസുകള്‍ക്ക് കല്ലേറ്

ബെംഗളൂരു: കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വ്യവസായിയുമായ ഡി കെ ശിവകുമാറിന്റെ അറസ്റ്റില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വ്യാപക പ്രതിഷേധം. ബെംഗളൂരു - മൈസുരു ദേശീയപാതയിലെ ഗതാഗതം പലയിടത്തും തടസ്സപ്പെടുത്തിയ പ്രതിഷേധക്കാര്‍ നാല് കെഎസ്ആര്‍ടിസി ബസുകള്‍ക്കും നേര്‍ക്ക് ആക്രമണം നടത്തി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അതേസമയം, അനധികൃത പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ഡി കെ ശിവകുമാറിനെ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഇ ഡി വൃത്തങ്ങള്‍ അറിയിച്ചു. ഡി കെ ശിവകുമാറിന്റെ ശക്തികേന്ദ്രങ്ങളായ ബെംഗളൂരു റൂറല്‍, രാമനഗരം ജില്ലകളില്‍ ഇന്നും പ്രതിഷേധം തുടരുമെന്നാണ് സൂചന.

തന്റെ അറസ്റ്റ് രാഷ്ട്രീയ പ്രതികാരമാണെന്നും നടപടി ഭീരുത്വമാണെന്നും ഡി കെ ശിവകുമാര്‍ അറസ്റ്റിന് തൊട്ടുപിന്നാലെ പ്രതികരിച്ചു. എന്നാല്‍ തന്നെ പിന്തുണയ്ക്കുന്നവരും പാര്‍ട്ടി പ്രവര്‍ത്തകരും നിയമവിരുദ്ധമായ കാര്യങ്ങളില്‍ ഏര്‍പ്പെടരുതെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. ഡി കെ ശിവകുമാറിനെ ചോദ്യം ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത ന്യൂ ഡല്‍ഹി ലോക് നായക് ഭവന് മുന്നിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ബുധനാഴ്ച കര്‍ണാടകയിലെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കോണ്‍ഗ്രസ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. അതേസമയം, ഡി കെ ശിവകുമാര്‍ അനുകൂലികള്‍ ബുധനാഴ്ച രാമനഗരം ജില്ലയില്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുമുണ്ട്.

അതേസമയം, മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ ഡി കെ ശിവകുമാറിനെ അനുകൂലിച്ച് രംഗത്തെത്തി.പ്രതിപക്ഷ നേതാക്കളെ ബിജെപി കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗിച്ച് എല്ലാ ദിവസവും വേട്ടയാടുകയാണെന്നും ഡി കെ ശിവകുമാറും ഈ പ്രതികാര രാഷ്ട്രീയത്തിന്റെ ഇരയാണെന്നും സിദ്ധരാമയ്യ പറഞ്ഞു. നിരപരാധിത്വം തെളിയിച്ച് അദ്ദേഹം പുറത്തിറങ്ങുമെന്നും ബിജെപിയുടെ ഗൂഢലക്ഷ്യം രാജ്യം മനസ്സിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷമവേളയില്‍ ഡി കെ ശിവകുമാറിന് എല്ലാ പിന്തുണയും നല്‍കുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു.

 

English summary
congress protest on dk shivakumar arrest
topbanner

More News from this section

Subscribe by Email