Friday September 25th, 2020 - 9:35:am

വിവാഹവീടുകളില്‍ നിന്നെടുക്കുന്ന യുവതികളുടെ ഫോട്ടോ അശ്ലീല ചിത്രമാക്കും; യുവാവിനെ തിരഞ്ഞ് പോലീസ്

NewsDesk
വിവാഹവീടുകളില്‍ നിന്നെടുക്കുന്ന യുവതികളുടെ  ഫോട്ടോ അശ്ലീല ചിത്രമാക്കും; യുവാവിനെ തിരഞ്ഞ് പോലീസ്

വടകര: വിവാഹ വീടുകളില്‍ നിന്നെടുക്കുന്ന യുവതികളുടെ ചിത്രത്തില്‍ എഡിറ്റു ചെയ്ത് അശ്ലീലചിത്രമാക്കുന്ന വിരുതനുവേണ്ടി വലവിരിച്ച് പോലീസ്. ദയം സ്റ്റുഡിയോയിലെ വിഡിയോ എഡിറ്റര്‍ വിബീഷി (35) നെയാണ് പോലീസ് തിരയുന്നത്.

ഇയാള്‍ക്കെതിരെ വൈക്കിലശേരി ഭാഗത്തെ വനിതകള്‍ പൊലീസില്‍ പരാതി നല്‍കി. പരാതിയെയതോടെ ഇയാള്‍ മുങ്ങുകയായിരുന്നു. തുടര്‍ന്ന് വിബീഷിനെ പിടികൂടണമെന്നാവശ്യപ്പെട്ട് മലോല്‍ മുക്കില്‍ വനിതകള്‍ പ്രകടനം നടത്തി.

ഇതിനിടയില്‍ വിബീഷ് ജോലി ചെയ്ത സ്റ്റുഡിയോ ഉടമയുടെ മറ്റു ചില സ്ഥാപനങ്ങള്‍ക്കു നേരെ ചിലര്‍ അക്രമം നടത്തി. വിദേശത്തുള്ള യുവാവ് വഴിയാണ് വിബീഷ് ഇത്തരം ചിത്രങ്ങള്‍ സൃഷ്ടിക്കുന്നതായി കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് ആദ്യം രണ്ടു യുവതികളാണ് പരാതി നല്‍കിയത്.

പ്രശ്‌നം പുറത്തായതിനെ തുടര്‍ന്ന് കുറെ പേര്‍ കൂടി പരാതി നല്‍കിയെന്നാണറിയുന്നത്. നൂറു കണക്കിന് യുവതികളുടെ പടങ്ങള്‍ ഇതിനായി ഹാര്‍ഡ് ഡിസ്‌കില്‍ സൂക്ഷിച്ചെന്നാണ് വിവരം. ഇവ പൊലീസ് പരിശോധിച്ചു വരികയാണ്. ഇന്നലെ ബിബീഷ് ജോലി ചെയ്ത സ്റ്റുഡിയോയില്‍ പൊലീസ് റെയ്ഡ് നടത്തി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: man, woman, photo, vadakara
English summary
complaint against man who edited womens photos in vadakara
topbanner

More News from this section

Subscribe by Email