Saturday June 6th, 2020 - 5:17:am

ആ വാള്‍ കേരളത്തിന്റെ തലയില്‍ വീഴാതിരിക്കണം ; കൊറോണ സമൂഹ്യവ്യാപനത്തിലേക്കെത്തിയിട്ടില്ല ;മുഖ്യമന്ത്രി

suji
ആ വാള്‍ കേരളത്തിന്റെ തലയില്‍ വീഴാതിരിക്കണം ; കൊറോണ സമൂഹ്യവ്യാപനത്തിലേക്കെത്തിയിട്ടില്ല ;മുഖ്യമന്ത്രി

സംസ്ഥാനത്ത് ബുധനാഴ്ച 9 പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചെങ്കിലും സാമൂഹ്യ വ്യാപനത്തിലേക്ക് എത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമൂഹ്യ വ്യാപനത്തിലേക്ക് എത്താതിരിക്കാനുള്ള ജാഗ്രതയും മുന്‍കരുതലുമാണ് ഇപ്പോള്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സാമൂഹ്യവ്യാപനം എന്ന വാല്‍ നമ്മുടെ തലക്കുമീതെ തൂങ്ങിനില്‍ക്കുന്നുണ്ട്. അത് വളരെ ഗൗരവതരമായി ഉള്‍ക്കൊള്ളണം. ആ വാള്‍ കേരളത്തിന്റെ തലയിലോ നെഞ്ചിലോ വീഴാതിരിക്കണം. അതിനുള്ള ജാഗ്രതയാണ് നമ്മള്‍ ഒറ്റക്കെട്ടായി സ്വീകരിക്കേണ്ടത്. ഞാനും നിങ്ങളുമെന്ന വ്യത്യാസമില്ല. നമ്മളെല്ലാവരും ഒരേ മനോഭാവത്തോടെ ജാഗ്രത പുലര്‍ത്തുകയാണ് വേണ്ടത്. ഇത് കുറ്റമറ്റ രീതിയില്‍ ഏറ്റെടുക്കുക എന്നത് നാടിനോടും അടുത്ത തലമുറയോടുമുള്ള ഉത്തരവാദിത്വമാണ്. അതിനാല്‍ എല്ലാവരും വീടിനുള്ളില്‍ കഴിയണമെന്ന കാര്യം ഓര്‍മ്മിപ്പിക്കുന്നു, മുഖ്യമന്ത്രി പറഞ്ഞു.

Read more topics: community spread ,cm, spread, corona
English summary
community spread still not happened says cm
topbanner

More News from this section

Subscribe by Email