Sunday April 5th, 2020 - 9:19:am
topbanner

കോളേജില്‍ കാര്‍ അഭ്യാസത്തിനിടെ അപകടം: രണ്ട് പേര്‍ക്ക് പരിക്ക്

RA
കോളേജില്‍ കാര്‍ അഭ്യാസത്തിനിടെ അപകടം: രണ്ട് പേര്‍ക്ക് പരിക്ക്

കൊല്ലം: കോളേജിൽ അഭ്യാസ പ്രകടനത്തിനിടെ കാര്‍ നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. കൊല്ലം ബിഷപ്പ് ജെറോം എഞ്ചിനീയറിംഗ് കോളേജില്‍ സംഘടിപ്പിച്ച മോട്ടോര്‍ എക്സ്പോയ്ക്കിടെയാണ് അപകടം. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. വൈകിട്ട് നാലരയോടെയായിരുന്നു സംഭവം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അഭ്യാസ പ്രകടനത്തിനിടെ കാറിന് നിയന്ത്രണം നഷ്ടമായി കാഴ്ച്ചക്കാരായി നിന്ന വിദ്യാര്‍ത്ഥികളുടെ ഇടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബാരിക്കേഡുകള്‍ ഇടിച്ചു തകര്‍ത്താണ് കാര്‍ വിദ്യാര്‍ത്ഥികളുടെ ദേഹത്തേക്ക് പാഞ്ഞുകയറിയത്. അപകടത്തില്‍ കാറിന്‍റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു.

കാറിടിച്ച്‌ പരിക്കേറ്റ കോളേജ് വിദ്യാര്‍ത്ഥികളായ റോഷന്‍, വൈശാഖ് ചന്ദ്രന്‍ എന്നിവര്‍ ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ ചികിത്സയില്‍ തുടരുകയാണ്. ഉണ്ണികൃഷ്ണന്‍ എന്ന വിദ്യാര്‍ത്ഥിയാണ് കാര്‍ ഓടിച്ചിരുന്നത്. സംഭവത്തെ തുടര്‍ന്ന് ഉണ്ണികൃഷ്ണന്‍ ഒളിവിലാണ്. അപകടത്തെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചു. അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Read more topics: college, car accident, two injuri
English summary
college car accident two injuri
topbanner

More News from this section

Subscribe by Email