Wednesday September 23rd, 2020 - 6:11:pm

തമിഴ്‌നാട്ടിലെ കൊപ്രാക്ഷാമം മുതലെടുത്ത് വെളിച്ചെണ്ണ വില കുതിക്കുന്നു

suvitha
തമിഴ്‌നാട്ടിലെ കൊപ്രാക്ഷാമം മുതലെടുത്ത് വെളിച്ചെണ്ണ വില കുതിക്കുന്നു

കോട്ടയം: തമിഴ്‌നാട്ടിലെ കൊപ്രാക്ഷാമം മുതലെടുത്ത് വെളിച്ചെണ്ണ വില ഇരുന്നൂറിലേയ്ക്കു കുതിക്കുന്നു. ഓണത്തിനു ശേഷമുള്ള ഒരാഴ്ചകൊണ്ട് 20 രൂപയാണ് വെളിച്ചെണ്ണയ്ക്ക് വര്‍ദ്ധിച്ചിരിക്കുന്നത്. ഇതോടെ ഒരു കിലോ വെളിച്ചെണ്ണയ്ക്ക് ഇന്നലെ മൊത്ത വിപണിയിലെ വില 182 രൂപയായി. ചില്ലറ വിപണിയില്‍ ഇതോടെ വില ഇരുനൂറിനു അടുത്തെത്തി. തിരുവോണത്തിനു മുമ്പ് വരെ വെളിച്ചെണ്ണയുടെ മൊത്തവിപണിയില്‍ 150 മുതല്‍ 158 രൂപ വരെയായിരുന്നു വില.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തിരുവോണ ദിവസം 160 രൂപയിലെത്തിയിരുന്നു. ഇതിനു ശേഷം മൂന്നു ദിവസത്തെ അവധികഴിഞ്ഞ് വിപണി ഉണര്‍ന്നതോടെയാണ് വില പിടിച്ചാല്‍ കിട്ടാത്ത രീതിയില്‍ കുതിച്ചത്. തമിഴ്‌നാട്ടില്‍ നിന്ന് എത്തിക്കുന്ന വെളിച്ചെണ്ണയ്ക്കു മൂന്നു ദിവസം കൊണ്ടാണ് വില വര്‍ദ്ധിച്ചത്. കൊപ്രായുടെ ക്ഷാമം ഈ രീതിയില്‍ തുടര്‍ന്നാല്‍ വെളിച്ചെണ്ണ മൊത്ത വിപണിയിലെ വില ഈ ആഴ്ച തന്നെ ഇരുനൂറ് എത്തുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. തമിഴ്‌നാട്ടില്‍ ഇത്തവണ മഴ കുറഞ്ഞത് നാളികേര വിപണിയെ കാര്യമായി ബാധിച്ചിരുന്നു. ഇതോടെയാണ് കൊപ്രായുടെ ക്ഷാമം അനുഭവപ്പെട്ടത്.

തമിഴ്‌നാട്ടില്‍ നിന്ന് മുന്തിയ ഇനം കൊപ്രയെടുത്ത്, ആട്ടി വെളിച്ചെണ്ണയാക്കുന്ന കേരളത്തിലെ വന്‍ കിട എണ്ണ കമ്പനികളെയെല്ലാം വിപണിയുടെ തിരിച്ചടി ബാധിച്ചിട്ടുണ്ട്. ഇവര്‍ക്കൊന്നും ആവശ്യത്തിനു കൊപ്രാ ഇതുവരെയും ലഭിച്ചിട്ടില്ല. എന്നാല്‍, വിലക്കയറ്റം മുതലെടുക്കാന്‍ വ്യാജന്മാരും വിപണിയില്‍ രംഗത്ത് എത്തിയിട്ടുണ്ട്. വെളിച്ചെണ്ണയില്‍ മായം ചേര്‍ത്ത് 140 മുതല്‍ 150 രൂപ വരെയ്ക്കാണ് വ്യാജ പേരില്‍ ഇവര്‍ എത്തുന്നത്.

വെളിച്ചെണ്ണയെന്ന പേരില്‍ ഉപയോഗശൂന്യമായ ഭക്ഷ്യ എണ്ണകളില്‍ പലതുമാണ് ഇവര്‍ പുറത്തിറക്കുന്നത്. എന്നാല്‍, വ്യാജന്മാര്‍ വിപണി കീഴടക്കിയിട്ടും വ്യാജ വെളിച്ചെണ്ണ കണ്ടെത്താനും നടപടിയെടുക്കാനും ഭക്ഷ്യസുരക്ഷാ വിഭാഗമോ, സര്‍ക്കാരോ ഇടപെടുന്നില്ലന്ന് പരാതിയുണ്ട്.

 

English summary
price increased cocunut oil
topbanner

More News from this section

Subscribe by Email